പെയ്തൊഴിഞ്ഞ വാനം നോക്കി ഞാൻ മെല്ലെ തൊടിയിലേക്കിറങ്ങി,മഴ വീണു കുതിർന്ന മണ്ണിലൂടെ കുഞ്ഞു കാലുകൾ പറിച്ചു നടക്കുമ്പോൾ കാല്പാടുകൾ എന്നെ പിന്തുടരുന്ന പോലെ തോന്നി.ഡാ നീ എങ്ങോടാ ആ വെള്ളത്തിലൂടെ കളിച്ചു പോകുന്നെ രാത്രി ആയാൽ കാലു വളം കടിക്കുന്നെന്നു പറഞ്ഞു കരഞ്ഞാൽ നിന്നെ ഞാൻ ശരിയാക്കും...
ഉമ്മയുടെ പിന്നിൽ നിന്നുള്ള ആ പേടിപ്പിക്കൽ കേൾക്കാത്ത മട്ടിൽ മെല്ലെ വീടിനു മുന്നിലുള്ള പാട വരമ്പത്തെക്ക് ഇറങ്ങി,അവിടെ കുഞ്ഞു തവളകൾ എന്റെ നടത്തത്തിനു അനുസരിച്ച് മുന്നിലൂടെ പാടത്തെ വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ട് പോകുന്നു.അതിനിടയിൽ അവയെ മെല്ലെ കയ്യെത്തി പിടിക്കാനുള്ള വിഫല ശ്രമം നടത്തി നോക്കി.കുഞ്ഞു കൈകൾ കൊണ്ട് നിലത്തേക്ക് പൊത്തി നോക്കിയെങ്കിലും ഒരു കടുകുമണി വ്യത്യാസത്തിൽ അവയെന്നെ മറികടന്നു നിറഞ്ഞു കവിഞ്ഞ പാടത്തേക്ക് ചാടി.
അപ്പോഴേക്കും ഞാൻ പാടവരമ്പിലൂടെ നടന്നു അങ്ങേ തലക്കൽ എത്തിയിരുന്നു,ആ അറ്റത്താണ് ഞാനെന്നും കുളിക്കുന്ന തോട് ഒഴുകുന്നത്.ഇത്രയും നാളും ഉണങ്ങി വരണ്ടു കിടന്ന,കുളക്കൊഴിയും കൊക്കുമെല്ലാം ഇരതേടി കൊത്തി നടന്ന തോടിന്നു നിറഞ്ഞു കവിഞ്ഞു ഒരു അരഞ്ഞാണം പോലെ വളഞ്ഞു പുളഞ്ഞു ഒഴുകിയകലുന്നു.ഇനി ഇവിടെ എന്നും വന്നു കുളിക്കണം,മുങ്ങാം കുഴിയിടണം ഓർത്തപ്പോൾ ദേഹമാസകലം കുളിര് കോരി.
ഒരു നീർക്കാക്കയുടെ കുറുകൽ കേട്ട് തിരിഞ്ഞ ഞാൻ കണ്ട കാഴ്ച കരൾ അലിയിക്കുന്നതയിരുന്നു,കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിൽ തവള പിടുത്തക്കാർ ഇറങ്ങിയിരുന്നു.അവര് പിടിച്ച തവളകളുടെ തലയും കാല്പാദങ്ങളും വെട്ടി മാറ്റി അവിടെയുള്ള സിമന്റിൻ തറയിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു.അവരുടെ പെട്രോൾ മാക്സിന്റെ വെട്ടം കണ്ടു ഉപ്പയോട് ഞാനും പറഞ്ഞതാ ഊത്ത കയറി കാണും നമുക്കും പോകാമെന്ന് പക്ഷെ ഉപ്പാ പറഞ്ഞു പിന്നീടൊരിക്കൽ ആകാമെന്നു.
ഇനി കൊക്കിനും,കുളക്കൊഴിക്കും,നീർക്കാക്കും എല്ലാം കുശാലായിരിക്കും.അവരുടെ വയറു നിറയുന്ന വരെ ഈ പാടത്ത് ഇരതെടാം.ആരും ചോദിക്കാനും വിലക്കാനും വരില്ല കാരണം ഈ പാടംവും അതിലെ മീനുകളും തവളകളും അവർക്ക് കൂടി അവകാശപ്പെട്ടതാണ്.അല്ല ...അവർക്ക് മാത്രം അവകാശപ്പെട്ടത്.
നേരം സന്ധ്യയാവുന്നു,ആകാശത്ത് കൂടി ഒരു പറ്റം കൊറ്റികൽ വടക്കെവിടെയോ ഉള്ള തങ്ങളുടെ കൂട് തേടി പറന്നകലുന്നു.ഇനി ഇവിടെ നിന്നാൽ ശരിയാവില്ല കാരണം നീർക്കോലിയും പൊട്ടക്കണ്ണൻ പാമ്പും ഇറങ്ങും അവ ഉപദ്രവകാരി അല്ലെങ്കിലും അവയെ കാണുമ്പോ ഒരു വിറയലാണ്.അപ്പോഴേക്കും പാടത്തിന്റെ അക്കരെ വീടിന്റെ തിണ്ണയിൽ നിന്ന് ഉമ്മിയുടെ ശാസന നിറഞ്ഞ വിളി പടിഞ്ഞാറോട്ട് പായുന്ന കാറ്റിനെയും മാറി കടന്നു എന്നെയും തേടി വന്നു തുടങ്ങി...ഇനി ഇവിടെ നിന്നാൽ ശരിയാവില്ല ....