Sunday, June 30, 2013

നഷ്ട പ്രണയം:-

ഇല പൊഴിഞ്ഞ നാട്ടു വഴിയിലവളെ
ആദ്യമായി കണ്ട നാൾ
വിടർന്ന കണ്ണുകളും പ്രകാശം പരത്തും
പുഞ്ചിരിയും

ഓരോ കണ്ടുമുട്ടലുകളിലും അവളുടെ
നൊട്ടമെന്നെ പരവശനാക്കി
ആ കണ്മു ഏറ്റതെൻ ഹൃത്തിൽ,അവളെ
സ്വപനം കണ്ടുറങ്ങും നാളുകൾ

എങ്കിലുമെന്നിഷ്ടം എങ്ങിനെ പറയുവതെ-
ന്നറിയാതെ എൻ ഹൃദയം വെമ്പൽ കൊണ്ട
നാളുകൾ

ഓരോ രാവുണരുമ്പൊഴും ഇന്നെന്നിഷ്ടം
പറയണമെന്നെൻ മനസ്സ് മന്ത്രിക്കും
അവളെ കാണുന്ന നിമിഷമെൻ ശ്വാസം
നിലയ്ക്കും തൊണ്ട വരളും

ഒരുനാളിലെന്നിലെ കമുക ഹൃദയം തുടൽ
പൊട്ടിച്ചവളുടെ പുറകെ കൂടി
അന്നെന്റെ കവിളിലും നെഞ്ചിലും അടി
പൊട്ടിച്ചവളുടെ വാപ്പയും കൂടി പുറകെ

ഇതിലൊന്നും തോൽക്കാതെ എന്നിലെ
കാമുക ഹൃദയം
അവളെ മാത്രം കിനാക്കണ്ട് നടക്കുമെന്നെ
കണ്ടു ഞെട്ടിയെന്റെ ബാപ്പയും

അവളെ ഓർത്തു ഞാൻ കണ്ട സ്വപ്നങ്ങൾ
വെറും സ്വപ്നങ്ങൾ മാത്രമോ
അവളില്ലാതില്ലെൻ ജീവനെന്നറിഞ്ഞ
നാളുകൾ

എങ്കിലുമെൻ പരിശ്രമങ്ങൾക്ക് ഒരു
വിഘ്നവും വരുത്തിയില്ല
പരിശ്രമിച്ചവരാരും വിജയം
രുചിക്കാതിരുന്നീട്ടില്ല

അവളൊരു കുഞ്ഞു പുഞ്ചിരിയായ്‌ വന്നു
വീണ്ടുമെൻ സ്വപ്നങ്ങള്ക്ക് ചിറകു മുളച്ചു
ഞാനൊരു പറവയായ് വാനിലൂടെ
പാറിപ്പറന്ന രാവുകൾ

എന്നോടുള്ള ഇഷ്ടമാവളുടെ ഉടമസ്ഥർ
അറിഞ്ഞ നിമിഷം
ആങ്ങളമാരെന്റെ പിറകെ കൂടിയ
നിമിഷം

എന്നിലെ കാമുക ഹൃദയം പൊട്ടിതകർന്നു
വേട്ടക്കാരന്റെ വെടി കൊണ്ട പോൽ
ആണോരുത്തനവളെ താലി കെട്ടി
കൊണ്ട് പോയ്‌

അന്ന് ഞാനെന്നോടു തന്നെ മന്ത്രിച്ചു
പ്രണയം ദുഃഖമാണുണ്ണീ
ചിരിക്കും മുഖം കണ്ടു പിറകെ പോയാൽ
മാനഹാനി
അംഗ ഭംഗം ....

No comments:

Post a Comment