Saturday, July 13, 2013

പേര്:-


പേരില്‍ കാര്യമില്ലെന്ന് ചിലര്‍
പേരിലുമുണ്ട് കാര്യമെന്ന് ചിലര്‍
പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ
പേരിലുമുണ്ട് കാര്യന്ന് ഞാനും

പേരാണ് പലരുടെയും ശ്രദ്ധാ കേന്ദ്രം,എന്നാല്‍
പേരുകൊണ്ട് പുലിവാല് പിടിച്ചവരുമുണ്ട്
പേരും പേറി നടക്കുന്ന ചിലര്‍,തന്‍റെ
പേരുകൊണ്ടോരുപാട് നേടി,ചിലര്‍

പേരുകൊണ്ടുള്ള പേരും കളഞ്ഞവര്‍ ഉണ്ടല്ലോ
പേരെന്നാല്‍ ചിലര്‍ക്കൊരു നേരം പോക്ക്,ചിലര്‍ക്ക്
പേരെന്നാല്‍ സ്വന്തം തിരിച്ചറിയല്‍,എങ്കിലും
പേരുമായ് വന്നവര്‍ വിജയിച്ചവരുണ്ട്
പേരുമായ് വന്നു തോല്‍വി രുചിച്ചവരുമുണ്ട്

പേരുകൊണ്ടൊരുപാട് മനക്കോട്ട കെട്ടിയവര്‍
പേരുകൊണ്ട് മാനം മുട്ടെ വളര്‍ന്നവര്‍,ചിലര്‍
പേരുകൊണ്ട് സ്വന്തം വ്യക്തിത്വം കാണിച്ചവര്‍
പേരുകൊണ്ട് പലരെയും കയ്യിലെടുത്തവര്‍,ചിലരുടെ

പേരുകണ്ടാലറിയാം അവരുടെ മനസ്സ്,ചിലരുടെ
പേരുകണ്ടാല്‍ കാണുന്നവന്‍ വട്ടം കറങ്ങും,സ്വന്തം-
പേര്കൊണ്ടവര്‍ വട്ടം കറക്കുന്നു പലരെയും,പക്ഷേ-
പേരില് മാത്രമല്ല കാര്യം

പേരുള്ളവരുടെ ചെയ്തിയിലുമുണ്ട് കാര്യം,ഈ
പേര് ഒരു വല്ലാത്ത ഒന്നാണ് ഭായ്.....

Sunday, July 7, 2013

അറിവ്

അറിയാതെ നിന്നെ കണ്ട നാള്‍ നീ-
അറിയാതെ നിന്നെ സ്നേഹിച്ച നാള്‍
അറിയിക്കാനായി നിന്റെ പിന്നിലൂടെ
അറിഞ്ഞു കൊണ്ട് നടന്ന നാള്‍ നീ-
അറിയുംതോറും ഞാന്‍ നിന്നിലെ നിന്നെ
അറിഞ്ഞു കൊണ്ടിരുന്നു
അറിയിക്കുവനുണ്ടൊരു കാര്യമെന്ന് മോഴിഞ്ഞപ്പോ
അറിയാവുന്നതാണെന്ന് നിന്‍ മറുമൊഴി
അറിയാവുന്നതാണെങ്കിലുമതു എന്‍ നാവില്‍ നിന്നും
അറിയണമെന്ന് ഈ ഞാന്‍
അറിയാവുന്ന പണിക്കു പോയാല്‍ പോരെയെന്ന്
അറിയാവുന്ന ഭാഷയില്‍ നീ മൊഴിഞ്ഞിട്ടും
അറിഞ്ഞിരുന്നില്ല നിന്‍ മനസ്സെന്തെന്നു
അറിയാന്‍ ശ്രമിക്കുന്തോറുമോരു
അറിയാത്ത പോലെ നീ പോയില്ലേ
അറിയാത്ത ഒരു കാര്യം നീ ഉണ്ടെന്നു പറഞ്ഞിട്ടും
അറിയാനെനിക്ക് മനസ്സില്ല പോലും
അറിയാതെ പോയീ നീയെന്‍ മനം
അറിയിച്ചതുമില്ല നിന്‍ മനം
അറിയുവാനായി ഞാന്‍ ശ്രമിച്ചതും
അറിയാതിരിക്കുവാനായ് നീയും
അറിയുന്തോറും അതിശയിച്ചു ഞാന്‍
അറിയാത്ത നിന്നെ കണ്ടു
അറിയിക്കുമെന്ന് നീ പറഞ്ഞിട്ടും
അറിയാത്ത പോലെ ഞാന്‍ നടന്നതും
അറിവില്ലായ്മാണെങ്കിലതു നീ
അറിഞ്ഞീടണം എന്ന് മൊഴിഞ്ഞതും
അറിവുള്ളവന്‍ തന്നെ ഈ ഞാനെന്നും
അറിവില്ലായ്മ കൊണ്ട് അഹങ്കരിച്ചതും
അറിയുവാന്‍ വൈകി ഒടുവില്‍
അറിയിക്കുവാനായ് വന്നൂ നിന്‍
അറിവുള്ള ആങ്ങളമാര്‍
അറിഞ്ഞൂ ഞാനന്ന് നിന്നെ
അറിവുള്ള ആങ്ങളമാരിലൂടെ
അറിയിച്ചതില്ല നീ ആങ്ങളയെ മുന്‍പ്
അറിഞ്ഞിരുന്നെലോരിക്കലും നിന്‍ പിന്നാലെ
അറിഞ്ഞു കൊണ്ട് വന്നീടില്ലാ
അറിയാതെ ഞാനന്ന് എന്നോട് മൊഴിഞ്ഞു
അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും 
അറിയിക്കുവാനുണ്ടോരുപാട് കഥകള്‍
അറിയാന്‍ മനസ്സുള്ളവര്‍ വന്നു കൊള്‍ക
അറിയുന്തോറും അറിയാന്‍ ആഗ്രഹിക്കുന്ന
അറിവിന്‍ നിറ കുടമാണ് ഞാന്‍

Wednesday, July 3, 2013

സ്വപ്നം

പൊട്ടിത്തകര്‍ന്ന ചീളുകള്‍
പെറുക്കുവാനായ് വെമ്പല്‍
കൊള്ളൂമെന്‍ ഹൃത്തടം
പക്ഷെ അതൊരിക്കലുമെന്‍

കൈകുമ്പിളില്‍ ഒതുങ്ങുമായിരുന്നില്ല
എന്തെന്നാലെന്‍ സ്വപ്നങ്ങളെന്നും
എന്നെക്കാളുമേറെ വളര്‍ന്നു
പന്തലിച്ചിരുന്നു .....


നമ്മള്‍ കാണുന്തോരും
വലുതാവുന്നതല്ലേ സ്വപ്നം
അതിനെ തടയിടാന്‍ നമുക്കാവുമോ
അതില്‍ കുഞ്ഞെന്നോ
വലുതെന്നോ വേര്‍തിരിവുണ്ടോ
അത് നേടിയെടുക്കുന്നതിലല്ലേ
കാര്യമിരിക്കുന്നു ....

മറവി

മറക്കണമെന്ന് ഈ ഞാനും
മറക്കില്ലൊരിക്കലുമെന്നു നീയും
മറക്കുമെന്നറിഞ്ഞിട്ടും എന്തേ നീ
മറക്കരുതെന്ന് മൊഴിഞ്ഞീടുന്നു
മറന്നീടാം പക്ഷെ ഞാന്‍ മരിച്ചീടണം
മറക്കാന്‍ വേണ്ടി ഞാന്‍ മരണത്തെപ്പുല്കീടാം
മറവി പക്ഷെ മനുഷ്യ സഹജമല്ലൊ
മറക്കാതിരിക്കണമെന്നതിന്‍ കൂടെ നീ പറഞ്ഞ
മറക്കാതെ ഇനി കാണുന്ന നാളില്‍
മറുകയ്യിലൊരു പിടിവേണം
മറന്നു ഞാനത് മനപ്പൂര്‍വം
മറന്നീടാതെ നിന്‍ കയ്യിലൊരു കുഞ്ഞു കൈ
മറക്കാന്‍ ശ്രമിക്കുന്തോറും തെളിഞ്ഞീടുന്നു
മറവിയുടെ മേലെ നിന്‍ മുഖം
മറന്നീടുന്നു എന്നെ മരണം പോലും
മറവിയന്നാൽ മരണമല്ലോ
മറവി മരണത്തേയും പുല്കിയോ
മറന്ന പോലെന്തോ ഈ ഞാനും
മറന്നതെന്തെന്നറിഞ്ഞീടാതെ നീയും
മറവിയെന്നേ പുല്കീടാത്തോളം കാലം
മറവിയെന്നിലെ നിന്നെ മറന്നീടാത്തോളം നാള്‍
മറക്കില്ലോരിക്കലുമെന്നിലെ നിന്‍ സൌരഭ്യം   
മറവിയന്നാല്‍ മരണമല്ലോ