അവളെന്നോട് ഒരുനാള്‍ പറഞ്ഞു
"നീയൊരു കുറുങ്കവിത എഴുതേണം"
ഞാന്‍ അവളെ കുറിച്ച് എഴുതി തുടങ്ങി
"നീയെനിക്കിന്നും ഒരു ചുരുളഴിയാത്ത
രഹസ്യമാണ്"
അത് കണ്ട മാത്രയില്‍ അവള്‍ പറഞ്ഞു
"മതി നിര്‍ത്തിക്കോ,ചിലപ്പോള്‍ എന്നെ നീ
ഏഷ്യാനെറ്റിന്റെ വിശ്വസിച്ചാലും ഇല്ലെങ്കിലും
എന്ന പ്രോഗ്രാമില്‍ പരിചയപ്പെടുത്തും ...."
______________________________
തീരാത്ത ജീവിതം:-
അടുപ്പില്‍ തീ ഊതി കണ്ണ് കലങ്ങിയ ഭാര്യയുടെ
അടുത്ത് വന്നു പ്രണയാര്‍ദ്രമയ് അയാള് പറഞ്ഞു
"നീയൊരു ദീപമാണെങ്കില്‍ അതില്‍
വിരിയുന്ന നാളമാണ് ഞാന്‍"
അത് കേട്ട് അവള്‍
"അതെ നിങ്ങള് ഇങ്ങനെ കൂടെ കൂടെ പറഞ്ഞത്
കൊണ്ട് മാത്രം ഈ വീട്ടില്‍
വെളിച്ചം വരൂല്ല.
ഒന്നുകില്‍ പോയി വിളക്കില് ഒഴിക്കാന്‍ മണ്ണെണ്ണ
വാങി വാ
അല്ലെങ്കില്‍ കരന്റ് ബില് അടയ്ക്കാനുള്ള കാശ് താ."
ശരിയാണ് പ്രേമം മാത്രം ഉണ്ടായാല്‍ ജീവിതം നടക്കില്ല
വിശപ്പും മാറില്ല വെളിച്ചവും കിട്ടില്ല.
അയാള്‍ മനസ്സില് ഒരു ഉറച്ച തീരുമാനം
എടുത്തു പുറത്തെ ഇറങ്ങി നടന്നു.
പുറകില്‍ ഭാര്യയുടെ ആവശ്യങ്ങളുടെ ഭാണ്ഡകെട്ടു
അഴിയുന്നത് അകന്നകന്നു വന്നു.
"അതെ തിരികെ വരുമ്പോ കറിക്കുള്ളതും വാങ്ങണേ,
പിന്നെ നമ്മുടെ മോന് എന്തെങ്കിലും ....."
______________________________________
"പ്രിയനേ.."
"മം.."
"നീ മറ്റു പലരെ കുറിച്ചും കഥകളായും കവിതകളായും എഴുതാറുണ്ട്,
പക്ഷെ എന്നെ കുറിച്ച് മാത്രം നിനക്ക് ഒന്നും എഴുതാനില്ലേ...!!!"
"നിന്നെ കുറിച്ച് എഴുതേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല,കാരണം എന്നിലെ മൌനത്തിനു പോലും നിന്നിലെ വാചാലതയുണ്ട്."
"എങ്കിലും എന്നെ കുറിച്ച് നിനക്ക് ഏറ്റവും ചുരുക്കി എഴുതിയാൽ എത്ര വരി വേണ്ടി വരും"
അവളുടെ ആ ചോദ്യത്തിന് മുന്നില്‍ അവന്‍ ഒരു നിമിഷം മൌനം പൂണ്ടു,പിന്നീട് എഴുതി തുടങ്ങി.
"സഖീ ..നിന്നെ കുറിച്ച് എഴുതുവാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍
ഈ ജീവിതം തന്നെ മതിയാവുമെന്നു തോനുന്നില്ല"
"കിറുക്കന്‍"
"അതെ...ഞാനൊരു കിറുക്കനാണ്,അത് നിന്നോട് പ്രണയത്തെ ഒരു കിറുക്ക് ആയിട്ടാണ് തോന്നുന്നതെങ്കില്‍ അതാണ് എനിക്കും ഇഷ്ടം."
_________________________________________________________________
ഒടുക്കത്തെ യാത്ര
"നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ്,ഞാനും മക്കളും
തനിച്ചാണെന്ന് അറിഞ്ഞുടെ,നേരം വെളുക്കും
മുന്നേ ഒരു പോക്ക് പോയാല്‍ ചിലപ്പോള്‍
വന്നാല്‍ വന്നു അല്ലെങ്കില്‍ പിറ്റെ ദിവസം
ആകണം.നിങ്ങളുടെ ഈ ഒടുക്കത്തെ
യാത്ര കാരണം എനിക്ക് ഒരു സമാധാനവും ഇല്ല,
എന്റെ നെഞ്ചില് തീയാണ്.."
അയാള് എവിടയോ പോയി മടങ്ങി വന്നപ്പോള്‍
ഭാര്യ പരാതി തുടങ്ങി..
"നിന്റെ നെഞ്ചില്‍ തീയാണെങ്കില്‍ എന്റെ
നെഞ്ചില് ഒരു നെരിപ്പോട് പുകയുന്നത്
നീ അറിയുന്നില്ലല്ലോ പ്രിയ ഭാര്യ,കടം കയറി
മുടിഞ്ഞ മുങ്ങാനായി യാത്ര ചെയ്യുന്ന ഒരു കപ്പലാണ് നാം.."
പക്ഷെ അയാളിത് പറഞ്ഞത് മനസ്സിലാണെന്ന് മാത്രം.
പിന്നീട് അയാള് പോയി നല്ല ബിരിയാണിയും കുട്ടികള്ക്ക്
ഐസ് ക്രീമും വാങ്ങി വന്നു.
പിറ്റേ ദിവസം ആ കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞു
"നാലംഗ കുടുംബം വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയില്‍"
ഒടുക്കത്തെ യാത്ര ....