മറക്കണമെന്ന് ഈ ഞാനും
മറക്കില്ലൊരിക്കലുമെന്നു നീയും
മറക്കുമെന്നറിഞ്ഞിട്ടും എന്തേ നീ
മറക്കരുതെന്ന് മൊഴിഞ്ഞീടുന്നു
മറന്നീടാം പക്ഷെ ഞാന്‍ മരിച്ചീടണം
മറക്കാന്‍ വേണ്ടി ഞാന്‍ മരണത്തെപ്പുല്കീടാം
മറവി പക്ഷെ മനുഷ്യ സഹജമല്ലൊ
മറക്കാതിരിക്കണമെന്നതിന്‍ കൂടെ നീ പറഞ്ഞ
മറക്കാതെ ഇനി കാണുന്ന നാളില്‍
മറുകയ്യിലൊരു പിടിവേണം
മറന്നു ഞാനത് മനപ്പൂര്‍വം
മറന്നീടാതെ നിന്‍ കയ്യിലൊരു കുഞ്ഞു കൈ
മറക്കാന്‍ ശ്രമിക്കുന്തോറും തെളിഞ്ഞീടുന്നു
മറവിയുടെ മേലെ നിന്‍ മുഖം
മറന്നീടുന്നു എന്നെ മരണം പോലും
മറവിയന്നാൽ മരണമല്ലോ
മറവി മരണത്തേയും പുല്കിയോ
മറന്ന പോലെന്തോ ഈ ഞാനും
മറന്നതെന്തെന്നറിഞ്ഞീടാതെ നീയും
മറവിയെന്നേ പുല്കീടാത്തോളം കാലം
മറവിയെന്നിലെ നിന്നെ മറന്നീടാത്തോളം നാള്‍
മറക്കില്ലോരിക്കലുമെന്നിലെ നിന്‍ സൌരഭ്യം
മറക്കില്ലൊരിക്കലുമെന്നു നീയും
മറക്കുമെന്നറിഞ്ഞിട്ടും എന്തേ നീ
മറക്കരുതെന്ന് മൊഴിഞ്ഞീടുന്നു
മറന്നീടാം പക്ഷെ ഞാന്‍ മരിച്ചീടണം
മറക്കാന്‍ വേണ്ടി ഞാന്‍ മരണത്തെപ്പുല്കീടാം
മറവി പക്ഷെ മനുഷ്യ സഹജമല്ലൊ
മറക്കാതിരിക്കണമെന്നതിന്‍ കൂടെ നീ പറഞ്ഞ
മറക്കാതെ ഇനി കാണുന്ന നാളില്‍
മറുകയ്യിലൊരു പിടിവേണം
മറന്നു ഞാനത് മനപ്പൂര്‍വം
മറന്നീടാതെ നിന്‍ കയ്യിലൊരു കുഞ്ഞു കൈ
മറക്കാന്‍ ശ്രമിക്കുന്തോറും തെളിഞ്ഞീടുന്നു
മറവിയുടെ മേലെ നിന്‍ മുഖം
മറന്നീടുന്നു എന്നെ മരണം പോലും
മറവിയന്നാൽ മരണമല്ലോ
മറവി മരണത്തേയും പുല്കിയോ
മറന്ന പോലെന്തോ ഈ ഞാനും
മറന്നതെന്തെന്നറിഞ്ഞീടാതെ നീയും
മറവിയെന്നേ പുല്കീടാത്തോളം കാലം
മറവിയെന്നിലെ നിന്നെ മറന്നീടാത്തോളം നാള്‍
മറക്കില്ലോരിക്കലുമെന്നിലെ നിന്‍ സൌരഭ്യം
No comments:
Post a Comment