Sunday, June 16, 2013

ആത്മാർത്ഥ സുഹൃത്ത്‌ ...

അനീഷ്‌ ബിനീഷ് ചെറുപ്പം മുതലുള്ള കൂട്ടുകാർ,വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവർ.അവരുടെ നാട്ടിലുള്ള പണക്കാരായ വീട്ടിലെ കുട്ടികൾ അടിച്ചു പൊളിച്ചു ജീവിക്കുന്നത് കണ്ടു അവരുടെ മനസ്സും കൊതിച്ചു എങ്ങനെയെങ്കിലും കുറെ പണം സമ്പാദിക്കണം,സമൂഹത്തില മറ്റുള്ളവരെ പോലെ തന്നെ നല്ല രീതിയിൽ ജീവിക്കണം.

പാവപ്പെട്ടവർ ആയതു കൊണ്ട് അവരുടെ കൂട്ട് കൂടാൻആരും തന്നെ  വന്നില്ല.അതിൽ പണം ഉണ്ടാക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്‌ ബിനീഷ് ആണ്.അവനതു തന്‍റെ കൂട്ടുകാരനോട് പറയുകയും ചെയ്തു.

ഡാ...അനീഷേ നമുക്കും വേണ്ടെടാ കുറെ പണം,നല്ലൊരു ജീവിതം...

എനിക്ക് ആഗ്രഹം ഇല്ലഞ്ഞിട്ടല്ല ബിനീഷ്,നമ്മൾ മറ്റുള്ളവരെ കണ്ടു അത് പോലെയാകണം എന്ന് ആഗ്രഹിച്ചിട്ടു കാര്യമില്ല.അവരുടെ അപ്പന്മാര് പണ്ട് മുതലേ ഇഷ്ടം പോലെ പണം സമ്പാദിച്ചു വെച്ചിട്ടുണ്ട്.അത് പോലെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ
നമുക്കും എന്തെങ്കിലും കച്ചോടം തുടങ്ങി വെല്ല്യ പണക്കാര് ആകാമായിരുന്നു.പക്ഷെ എന്ത് ചെയ്യാം..നീ കേട്ടിട്ടില്ലേ പണം എറിഞ്ഞു പണം വാരുക എന്ന്.അങ്ങിനെ എറിയാൻ നമ്മുടെ കയ്യിൽ എവിടുന്നാടാ പണം.

നീ അങ്ങനെയൊക്കെ നോക്കിയാ നടക്കത്തില്ല,പണം ഉണ്ടാക്കാനുള്ള വഴിയൊക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്.

അതെങ്ങനെ....!!!

എടാ നമ്മുടെ അച്ചായൻ ഇല്ലേ,പുള്ളീനെ പോയി കാണാൻ പറഞ്ഞിട്ടുണ്ട്

ഡാ..ബിനീഷേ ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനുള്ള കൂട്ടുകെട്ടൊന്നും വേണ്ടാന്നു..അയാള് വല്ല്യ ബാറും കള്ള് ഷാപ്പും ഉള്ള ആളാ..അത് ശരിയാവില്ല ...

നീ  പേടിക്കാതെ അനീഷേ നീ ചുമ്മാ കൂടെ നിന്നാ മതി വഴിയൊക്കെ ഞാന്‍ പറഞ്ഞു തരാം..

ആ നീ പറ...!!!

ഡാ...പുള്ളിക്കാരന് ഒരു കമ്പനി ഉണ്ട് അവിടേക്ക് സ്പിരിറ്റ് കൊണ്ട് പോയി കൊടുക്കുക അതാണ്‌ നമ്മുടെ പണി,..!!!

ദേ....ബിനേഷേ വേണ്ടാ ഞാന്‍ ഇതിനു കൂട്ട് നില്‍ക്കില്ല ഇത് നമുക്ക് പറ്റിയ പണിയല്ല...നമക്ക് ഇത്തിരി സമ്പത്തിന്‍റെ കുറവ് ഉണ്ടന്നല്ലെയുള്ളൂ,സമാധാനമായിട്ടു ജീവിക്കുനില്ലെ...വേണ്ടെടാ...!!!

ഒഹ്...വല്ല്യ പുണ്ണ്യളന്‍ വന്നിരിക്കുന്നു നിനക്ക് വേണ്ടെങ്കില്‍ വേണ്ട,എന്തായാലും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു...!!!

അനീഷ്‌ ആവുന്നത്ര തന്‍റെ കൂട്ടുകാരനെ ഈ ചീത്ത വഴിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കി,പക്ഷെ ബിനീഷ്‌ തന്‍റെ തീരുമാനത്തില്‍ ഉറച്ചു തന്നെ നിന്നു...



കാലങ്ങൾ കൊഴിഞ്ഞു വീണു ബിനീഷ് ആ നാട്ടിലെ വലിയ ഒരു പണക്കാരനായി മാറി.സ്വന്തമായിട്ട് വീട് കാറ് പരിചാരകര് ഒരുപാട് കൂട്ടുകാര് പുതിയ ബന്ധങ്ങൾ പക്ഷെ അവൻ തന്‍റെ പഴയ ചങ്ങാതിയെ എപ്പോഴോ മറന്നിരുന്നു

തന്‍റെ ഉറ്റ ചങ്ങാതിയുടെ വളർച്ച കണ്ടു ഒരുപാട് സന്തോഷിക്കുകയും അതിലേറെ ഭയവും ഉള്ളിലൊതുക്കി ഒരു പഴയ കൂരയ്ക്ക് കീഴിൽ തന്‍റെ ദുഖങ്ങളും സന്തോഷങ്ങളും പങ്കു വെച്ച് കുടുംബത്തോടൊപ്പം സസന്തോഷം കഴിഞ്ഞു.

എങ്കിലും കൂട്ടുകാരന്റെ പെട്ടെന്നുള്ള വളർച്ചയും പണം വന്നപ്പോൾ ഉണ്ടായ പുതിയ കൂട്ടുകെട്ടും കണ്ടു ഈ പാവം ചങ്ങാതിയുടെ മനസ്സു വേദനിച്ചു,കാരണം അവന്റെ പുതിയ കൂട്ടുകാര് തന്നെ...

ബിനീഷിന്‍റെ വരുമാനം വർദ്ദിച്ചു ഒപ്പം ദൂർത്തും.എന്നും കൂട്ടുകാരൊത്തു പാർട്ടികളും മറ്റുമായി അവൻ ജീവിതം ആസ്വതിച്ചു.ദൂർത്ത് കൂടിയപ്പോ ബിസ്സിനസ്സിൽ ശ്രദ്ധിക്കാതെ ആയി.അവനറിയാതെ അവന്‍റെ ബിസ്സിനസ്സുകളെല്ലാം ഓരോന്നായി പൊട്ടി തുടങ്ങി.
എങ്കിലും അവന്‍റെ ദൂർത്തിനൊരു കുറവും വന്നില്ല.എന്നും കൂട്ടുകാരും കൂടലുമായി ജീവിതം തകര്‍ന്നു തുടങ്ങി.എല്ലാം പെട്ടെനായിരുന്നു.വരുമാനം ഓരോന്നായി നിലച്ചു.അവസാനം ഒന്നുമില്ലാത്തനായി.

കടം തീർക്കാനായിട്ടു വിറ്റു വിറ്റ് അവസാനം ബൈക്ക് മാത്രമായി സമ്പാദ്യം.എങ്കിലും പുതിയ കൂട്ടുകാര് വിട്ടില്ല.അവരെ തന്‍റെ അവസ്ഥ അറിയാതിരിക്കാൻ കയ്യില്‍ പണമില്ലാഞ്ഞിട്ടു അവസാനം സ്വന്തം ഭാര്യയുടെ കെട്ട് താലി വരേം പണയം വെച്ച് അവരെ സന്തോഷിപ്പിച്ചു.

അന്നത്തെ കൂടലും കഴിഞ്ഞു രാത്രി കൂട്ടുകാരോടൊത്ത് യാത്രയം പറഞ്ഞു അവൻ തന്‍റെ ബൈക്കിൽ വീട്ടിലേക്കു യാത്ര തിരിച്ചു.മദ്യപിച്ചിട്ടുണ്ടായിരുന്നതിനാൽ അൽപ്പം സ്പീട് കുറച്ചാണ് പോരുന്നത്.പക്ഷെ ഒരു വളവു തിരിഞ്ഞതും എതിരെ വന്ന ഏതോ ഒരു വാഹനം അയാളെ ഇടിച്ചിട്ടു നിർത്താതെ പോയി.

പിന്നീട് എപ്പോഴോ അതിലെ വന്ന യാത്രക്കാരാണ്  അയാളെ ആശുപത്രിയിലാക്കിയത്. ബിനീഷ് അപകടം പറ്റി ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം എല്ലാവരും അറിഞ്ഞു.പക്ഷെ ആർക്കും അവനോടു സഹതാപം തോന്നിയില്ല.അറിഞ്ഞവര്‍ പറഞ്ഞു.

"എന്തായിരുന്നു...കൊറേ പണം കയ്യില വന്നു ചേർന്നപ്പോൾ മറ്റുള്ളവരെ മറന്നു.ഇനി അവനു അവനന്‍റെ പുതിയ പണക്കാരു കൂട്ടുകാരില്ലേ അവര് നോക്കട്ടെ...!!!"

കാലിനു നല്ല ഒടിവുണ്ട് എത്രയും വേഗം ഒരു ഓപ്പറേഷൻ വേണം,പക്ഷെ അതിനുള്ള പണമില്ല.കൂട്ടുകാരെയൊക്കെ വിളിച്ചു പക്ഷെ അവര് നോക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.ഒരാള് പോലും ഒന്ന് കാണാൻ പോലും വന്നില്ല.

ഇതൊക്കെ കണ്ടു അയാളുടെ ഭാര്യ അയാളോട് ദേഷ്യപ്പെട്ടു.

ഒഹ്..എന്തൊക്കെ ആയിരുന്നു...!!! കൂട്ടുകാര് കഴിഞ്ഞേ വേറെ എന്തും ഉള്ളൂ...എന്നിട്ടിപ്പോ എന്തായി...!!!ആപത്തു പറ്റി കെടന്നിട്ട്‌ ഒരാള് പോലും നിങ്ങളെ തിരിഞ്ഞു നോക്കിയോ മനുഷ്യ..!!!

നീ ഒന്ന് പോകുന്നുണ്ടോ...!!! അവര് വരും,അവർക്ക് വേണ്ടി ഞാൻ എത്ര പണം ചെലവാക്കിയിട്ടുണ്ട് അവര് വരും ...!!!

ഒന്ന് പോ മനുഷ്യാ..നിങ്ങടെ പണം മാത്രം കണ്ടിട്ട അവരൊക്കെ നിങ്ങടെ കൂടെ കൂടിയത്,അല്ലാതെ നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല...!!! അത് ഇനിയെങ്കിലും മനസ്സിലാക്കു മനുഷ്യാ...!!!ഇപ്പൊ മൂന്നു ദിവസം കഴിഞ്ഞു ഒരാളെങ്കിലും തിരിഞ്ഞു നോക്കിയോ...!!!

നേരാണ് ഇവള പറയുന്നത്,ഒരാള് പോലും തിരിഞ്ഞു നോക്കിയിട്ടില്ല...!!!വിളിച്ചാൽ തന്നെ ആരും ഫോണ്‍ എടുക്കുന്ന പോലുമില്ല.അപ്പൊ അവരൊക്കെ എന്‍റെ പണം മാത്രം കണ്ടാണ്‌ കൂടെ കൂടിയത്...!!!

അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു,അയാൾ തന്‍റെ കണ്ണുകള ഇറുക്കിയടച്ചു...!!!

ആ  ദിനവും കൊഴിഞ്ഞു പോയി അയാളുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.കൂട്ടുകാര്ഒരാള് പോലും തിരിഞ്ഞു നോക്കിയില്ല.

നാളെയെങ്കിലും തന്‍റെ കാലിന്‍റെ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ തനിക്ക് എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞെന്നു വരില്ല.

അയാള്‍ അറിയാതെ തന്‍റെ പഴയ കാലത്തിലേക്ക് കടന്നു പോയി.അന്ന് കയ്യില്‍ ഒരുപാട് പണമില്ലെങ്കിലും എത്ര മനോഹരമായിരുന്നു ജീവിതം.

മനസ്സില്‍ പഴയ ഉറ്റ ചങ്ങാതി അനീഷിന്‍റെ മുഖം തെളിഞ്ഞു വന്നു.അവന്‍ എത്ര പറഞ്ഞതാണ് ഇതൊന്നും വേണ്ടെന്നു.ഞാന്‍ പണക്കാരന്‍ ആയപ്പോള്‍ അവനെ മനപ്പൂര്‍വ്വം മറന്നു കളഞ്ഞു.
എത്ര ക്രൂരനാണ് ഞാന്‍.അവസാനമായി കണ്ട അന്ന് അവന്‍ പറഞ്ഞ വാക്കുകള്‍ ആ നിമിഷത്തില്‍ പുച്ചിച്ചു തള്ളിയെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത് മനസ്സിലൊരു വിങ്ങലായി നില്‍ക്കുന്നു.

"ഡാ ബിനീഷ്‌ നീ നിന്‍റെ സ്വപനം പോലെ വല്ല്യ പണക്കാരനോക്കെ ആയി അതില്‍ ഈ പഴയ ചങ്ങായിക്ക് സന്തോഷമേയുള്ളൂ,പക്ഷെ നീ ഒന്നോര്‍ക്കണം ഇപ്പൊ നിന്‍റെ കൂട്ട് കെട്ടു ശരിയല്ല.അവരൊക്കെ നിന്‍റെ പണം കണ്ടിട്ടാണ് കൂടെ കൂടിയത് സൂക്ഷിക്കുക"

അന്ന് അവനു ഞാന്‍ പുച്ഛം കലര്‍ന്ന ചിരിയാണ് മറുപടി ആയിട്ട് നല്‍കിയത്.

പഴയ  കൂട്ടുകാരനെ വിളിക്കാന്‍ വേണ്ടി അവന്‍ തന്‍റെ ഫോണ്‍ എടുത്തു.പക്ഷെ എന്തോ അവനു വിളിക്കാന്‍ തോന്നിയില്ല.

നേരം സന്ധ്യയോടടുത്തു പുറത്തു കോരിച്ചൊരിയുന്ന മഴ,എല്ലാ പ്രതീക്ഷയും കൈവിട്ടു ബിനീഷ്‌ കണ്ണുകളടച്ചു കിടന്നു.കണ്ണില്‍ നിന്നും അവന്‍ അറിയാതെ കണ്ണ് നീര്‍ വീണു തുടങ്ങി.

 വിറയാര്‍ന്നതണുത്ത ഒരു കൈത്തലം തന്‍റെ  നെറ്റിയില്‍ മെല്ല പതിഞ്ഞത് അറിഞ്ഞാണ് അവന്‍ കണ്ണ് തുറന്നത്.മുന്നില്‍ നില്‍ക്കുന്ന ആളെ അവന്‍ തന്‍റെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയാതെ ഒന്ന് കൂടി നോക്കി.
അതെ തന്‍റെ പ്രിയ കൂട്ടുകാരന്‍..അവന്‍ തന്നെ കാണാന്‍ വന്നിരിക്കുന്നു.കുറ്റബോധം കൊണ്ട് അവന്‍റെ മനസ്സ് വിങ്ങി പൊട്ടി.

എടാ അനീഷ്‌ നീ...

വേണ്ട നീ ഒന്നും പറയണ്ട...നിനക്ക് ഇങ്ങനൊരു അത്യാഹിതം സംഭവിച്ചു എന്ന് ഞാന്‍നേരത്തെ അറിഞ്ഞിരുന്നു.നിന്‍റെ ഒരു വിളിക്ക് വേണ്ടി ഞാന്‍ ഇത്രേം കാത്തു...പക്ഷെ

എടാ  പെട്ടെന്ന് കുറച്ചു പണം കയ്യില്‍ വന്നപ്പോള്‍ നിന്നെ മറന്ന മഹാ പാപിയാണ് ഞാന്‍.ആ ഞാന്‍ നിന്നെ എങ്ങനാ ഒരു സഹായം ചോദിച്ചു വിളിക്കുന്നെ...

വേണ്ടാ നീ ഒന്നും പറയണ്ട...എന്തായാലും പണ്ട് നമ്മള് എത്ര കാലം ഒന്നിച്ചു സ്വപ്നം കണ്ടു നടന്നതാടാ...

അനീഷ്‌ തന്‍റെ പക്കലുണ്ടായിരുന്ന ഒരു പൊതി പ്രിയ കൂട്ടുകാരന്‍റെ കയ്യില്‍ വച്ച് കൊടുത്തു

 ഡാ അനീഷ്‌ ..എന്താ ഇത്...

എല്ലാം  ഞാന്‍ അറിഞ്ഞു എന്‍റെ ഇത്രേംനാളത്തെ സമ്പാദ്യമാ...എന്‍റെ പ്രിയ കൂട്ടുകാരന്‍ ഇങ്ങനെ ഒരു അവസ്ഥയില്‍ കിടക്കുമ്പോ സഹായിക്കാന്‍ ഞാന്‍ അല്ലാതെ വേറെ ആരാ വരുന്നേ ഡാ...ഇത് നീ കയ്യില്‍ വെച്ചോ ബാക്കി വേണേല്‍ പറഞ്ഞാ മതി എവുടുന്നെങ്കിലും ഞാന്‍ ഒപ്പിക്കാം...

ഡാ  ഈ മഹാ പാപിയോടു ക്ഷമിക്കെടാ....

ഞാൻ കാണുന്നുണ്ടായിരുന്നു നിന്റെ ഓരോ വളർച്ചയും,ഇതെല്ലാം കണ്ടു നിന്റെ പുറകിൽ തന്നെയുണ്ടായിരുന്നു.
ഒരു വട്ടമെങ്കിലും ഒന്ന് പിൻതിരിഞ്ഞു നോക്കുമെന്ന് പ്രതീക്ഷിച്ചു പക്ഷെ ...
ആ പാവം കൂട്ടുകാരന്റെ ഖണ്ടമിടറി... 


തന്‍റെ കൂട്ടുക്കാരന്‍റെ സ്നേഹത്തിന് മുന്നില്‍ ഒന്ന് പൊട്ടി കരയാന്‍ പോലുമാകാതെ എന്ത് ചെയ്യണമെന്നറിയാതെ അവന്‍ നിശബ്ദനായി കണ്ണീര്‍ വാര്‍ത്ത് മുകളില്‍ കറങ്ങുന്ന ഫാനിലെക്കും നോക്കി കിടന്നു ...










3 comments:

  1. ഒറ്റവാക്കിൽ ആശയം കൊള്ളാം ..!
    പിന്നെ ആവിശ്യത്തിൽ കൂടുതൽ ഈ സംഭവം (...!!!) ഉപയോഗിചിരിക്കുന്നു.
    അത് അത്രക്കങ്ങ് വേണ്ട എന്നാ എന്റെ അഭിപ്രായം .
    അവതരണം ഒന്നുംകൂടെ നന്നാക്കാമായിരുന്നു.എന്റെ ബ്ലോഗോഴികെ മറ്റെല്ലാം ധാരാളം വായിക്കുക .
    ഒരുപാട് എഴുതി തെളിയൂ
    പിന്നെ ഈ കഥക്ക് പേരില്ലേ ..?
    അത് വായനക്കാർ ഇടാണോ,ഞാൻ കണ്ടില്ല അതാ ചോദിച്ചത്
    ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട് അത് കിടിലൻ
    വീണ്ടും വരാം

    ReplyDelete
  2. നന്ദി ഇടശ്ശേരി ഇവിടെ വന്നതിനും വായിച്ചതിനും തെറ്റുകൾ ചൂണ്ടി കാണിച്ചതിനും..ഒരുപാടൊരുപാട് നന്ദി ...

    ReplyDelete
  3. നല്ലൊരു ശൈലി ഉണ്ട് നസീറിനു ,നാടന്‍ കഥാപാത്രങ്ങളും നാടന്‍ ഭാഷയും ,ബോറടിപ്പിക്കാതെ നീളമുള്ള ഒരു കഥ പറഞ്ഞു ,ചില അക്ഷര തെറ്റുകള്‍ വാക്കുകളുടെ ആവര്‍ത്തനം ഇവ ഒഴിവാക്കിയാല്‍ എഴുത്ത് ഗംഭീരം ..

    ReplyDelete