"അന്‍ഷാദെ നിന്റെ മൊബൈല്‍ അല്ലെ ബെല്ലടിക്കുന്നത്,ആരാണാവോ കല്യാണ തിരക്കിന്റെ നേരത്ത് വിളിക്കുന്നത് ..."
"ഉമ്മ ...ആ ഫോണ്‍ എടുത്തു നോക്ക് ആരാന്നു ...."
"അതെ ..നിന്റെ കൂട്ടുകാരനാണ്.."അന്‍ഷദ് ഉമ്മയുടെ കയ്യില്‍ നിന്നും ഫോണ്‍ ചെവിയോടു ചേര്‍ത്തു.
"ഹലോ ..ഡാ പറ ..നീ എവിടെ എത്തി ?"
"ങാ...ഞാന്‍ തൃശ്ശൂരില്‍ എത്താറായി,നീ വിളിക്കാന്‍ വരില്ലേ,അതോ ഇത്താത്താന്റെ കല്യാണത്തിന്റെ തിരക്കിലാണോ ഈ പുന്നാര ആങ്ങള...!!!"
"ഹേയ്..ഇത്തിരി തിരക്കുണ്ട് എങ്കിലും ഞാന്‍ വരാം സന്ധ്യ ആവാറായില്ലേ,ഇനി നീ അവിടുന്ന് വണ്ടിയില്‍ കയറി വരാന്‍ ഒരുപാട് നേരം പിടിക്കും.പക്ഷെ ഇവിടുന്നു എന്തേലും നുണ പറഞ്ഞു വേണം ചാടാന്‍ ..."
"എങ്കില്‍ നീ ഇങ്ങു പോരെ ..ഞാന്‍ ട്രെയിന്‍ ഇറങ്ങുമ്പോഴേക്കും നിനക്ക് ആലുവയില്‍ എത്താല്ലോ ..."
"ഓക്കേ ഡാ ..ഞാന്‍ ഇറങ്ങുവാ ..."
ഇതാത്താന്റെ കല്യാണമാണ്,ആളുകളൊക്കെ എത്തി തുടങ്ങിയിരിക്കുന്നു അതിനിടയില്‍ താന്‍ എങ്ങനെ പുറത്തു ചാടും എന്ന് വിചാരിച്ചു അന്‍ഷാദു അങ്ങോടും ഇങ്ങോടും നടപ്പായി.പിന്നെ മെല്ലെ ഉമ്മയോട് പറഞ്ഞു പെട്ടെന്ന് വരുമെന്ന വാക്കും കൊടുത്തു ബൈക്കെടുത്തു പറപ്പിച്ചു വിട്ടു.
അവന്‍ വാച്ചില്‍ സമയം നോക്കി,നല്ല ദൂരമുണ്ട് ആകെ ദൂരത്തുള്ള ഒരു കൂട്ടുകാരനാണ്.അവനാണെങ്കില്‍ ഇതാത്താന്റെ കല്യാണം കൂടാന്‍ മാത്രമായാണ് ഇത്രേം ദൂരത്തു നിന്നും വരുന്നതും.അവനെയും പൊക്കി വരുമ്പോഴേക്കും അടുത്തുള്ള കൂട്ടുകാരൊക്കെ കാത്തു നില്‍പ്പുണ്ടാവും.ഇടയ്ക്ക് അവന്റെ ഫോണ്‍ ബെല്ലടിച്ചു,ബൈക്ക് ഒതുക്കിയിട്ട് ഫോണ്‍ എടുത്തു നോക്കി കൂട്ടുകാരനാണ്.വന്നു കൊണ്ടിരിക്കുന്നുവെന്ന് മറുപടി കൊടുത്തു യാത്ര തുടര്‍ന്നു.
ഹൈവേ ആയതു കൊണ്ടും സന്ധ്യ ആയതു കൊണ്ടും റോഡില്‍ സാമാന്യം നല്ല തിരക്കുമുണ്ട്,പെട്ടെന്നാണ് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും ഇട്ടു എതിരെ വരുന്ന ലോറിയെ മറി കടന്നു മറ്റൊരു ലോറി തന്റെ നേരെ പാഞ്ഞടുത്തത്.ഒന്ന് ബ്രേക്ക് ചവിട്ടാനും ബൈക്ക് വെട്ടി തിരിക്കാനുമുള്ള വിഫലമായ ഒരു ശ്രമം അവന്‍ നടത്തി നോക്കി,പക്ഷെ അതിനൊന്നും അനുവദിക്കാതെ ഒവര്‍ട്ടെക്ക് ചെയ്തു വന്ന ലോറി അവനെ ഇടിച്ചിട്ടു കടന്നു കളഞ്ഞു.
ഈ സമയം ഇതൊന്നും അറിയാതെ അവന്റെ വീട്ടില്‍ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതി ആയി തന്നെ നടക്കുന്നുണ്ടായിരുന്നു.നേരം ഇരുട്ടി തുടങ്ങി,ആളും ബഹളങ്ങളും തുടങ്ങിയ നേരത്താണ് ആ ദുഃഖ വാര്‍ത്ത അവരെ തേടിയെത്തുന്നത്.പക്ഷെ അവിടെയുള്ള ആരും തന്നെ അറിഞ്ഞില്ല,അല്ല ആരെയും അറിയിച്ചില്ല.
അതിനിടയില്‍ ഒന്ന് ഇരുട്ടി വെളുത്തു..ഒരു ശോകമൂകമായ അന്തരീക്ഷം അവിടമാകെ തളം കെട്ടി കിടന്നു,പക്ഷെ ഇതൊന്നും അറിയാതെ അവന്റെ ഇത്താത്താ പുതുമണവാട്ടി ആവാനുള്ള തയാറെടുപ്പില്‍ ആയിരുന്നു.എങ്കിലും ആ പെങ്ങളുടെയും ഉമ്മയുടെയും കണ്ണുകള്‍ അവനെ തിരയുന്നുണ്ടായിരുന്നു.ചോദിക്കു ന്നവരോക്കെ ഇവിടെയെങ്ങാനും ഉണ്ടാവും,കവല വരെ പോയതാണ് ഇപ്പൊ വരും എന്നുള്ള മറുപടി കൊടുത്തു ഒഴിഞ്ഞു മാറി.
കഴുത്തില്‍ താലി ചാര്‍ത്തുന്ന നേരവും പെങ്ങള്‍ തന്റെ ആകെയുള്ള ആങ്ങളയെ തിരയുന്നുണ്ടായിരുന്നു,എല്ലാവരെ യും
വിട്ട് പോയതറിയാതെ ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് അറിയാതെ,അളിയനെ കൈ
പിടിച്ചു വീട്ടിലേക്ക് ക്ഷണിക്കാന്‍ തന്റെ കുഞ്ഞാങ്ങള ഇല്ലെന്നു അറിയാതെ.ഈ
നേരം അന്‍ഷാദിന്റെ ചലനമറ്റ ശരീരം മോര്‍ച്ചറിയില്‍ തന്റെ പെങ്ങള്
ഉടുത്തൊരുങ്ങി ഒരു മൊഞ്ചത്തി ആയി പുതിയ അളിയന്റെ കൈ പിടിച്ചു വരുന്നതും
കാത്തു കിടപ്പുണ്ടായിരുന്നു...
"ഉമ്മ ...ആ ഫോണ്‍ എടുത്തു നോക്ക് ആരാന്നു ...."
"അതെ ..നിന്റെ കൂട്ടുകാരനാണ്.."അന്‍ഷദ് ഉമ്മയുടെ കയ്യില്‍ നിന്നും ഫോണ്‍ ചെവിയോടു ചേര്‍ത്തു.
"ഹലോ ..ഡാ പറ ..നീ എവിടെ എത്തി ?"
"ങാ...ഞാന്‍ തൃശ്ശൂരില്‍ എത്താറായി,നീ വിളിക്കാന്‍ വരില്ലേ,അതോ ഇത്താത്താന്റെ കല്യാണത്തിന്റെ തിരക്കിലാണോ ഈ പുന്നാര ആങ്ങള...!!!"
"ഹേയ്..ഇത്തിരി തിരക്കുണ്ട് എങ്കിലും ഞാന്‍ വരാം സന്ധ്യ ആവാറായില്ലേ,ഇനി നീ അവിടുന്ന് വണ്ടിയില്‍ കയറി വരാന്‍ ഒരുപാട് നേരം പിടിക്കും.പക്ഷെ ഇവിടുന്നു എന്തേലും നുണ പറഞ്ഞു വേണം ചാടാന്‍ ..."
"എങ്കില്‍ നീ ഇങ്ങു പോരെ ..ഞാന്‍ ട്രെയിന്‍ ഇറങ്ങുമ്പോഴേക്കും നിനക്ക് ആലുവയില്‍ എത്താല്ലോ ..."
"ഓക്കേ ഡാ ..ഞാന്‍ ഇറങ്ങുവാ ..."
ഇതാത്താന്റെ കല്യാണമാണ്,ആളുകളൊക്കെ എത്തി തുടങ്ങിയിരിക്കുന്നു അതിനിടയില്‍ താന്‍ എങ്ങനെ പുറത്തു ചാടും എന്ന് വിചാരിച്ചു അന്‍ഷാദു അങ്ങോടും ഇങ്ങോടും നടപ്പായി.പിന്നെ മെല്ലെ ഉമ്മയോട് പറഞ്ഞു പെട്ടെന്ന് വരുമെന്ന വാക്കും കൊടുത്തു ബൈക്കെടുത്തു പറപ്പിച്ചു വിട്ടു.
അവന്‍ വാച്ചില്‍ സമയം നോക്കി,നല്ല ദൂരമുണ്ട് ആകെ ദൂരത്തുള്ള ഒരു കൂട്ടുകാരനാണ്.അവനാണെങ്കില്‍ ഇതാത്താന്റെ കല്യാണം കൂടാന്‍ മാത്രമായാണ് ഇത്രേം ദൂരത്തു നിന്നും വരുന്നതും.അവനെയും പൊക്കി വരുമ്പോഴേക്കും അടുത്തുള്ള കൂട്ടുകാരൊക്കെ കാത്തു നില്‍പ്പുണ്ടാവും.ഇടയ്ക്ക് അവന്റെ ഫോണ്‍ ബെല്ലടിച്ചു,ബൈക്ക് ഒതുക്കിയിട്ട് ഫോണ്‍ എടുത്തു നോക്കി കൂട്ടുകാരനാണ്.വന്നു കൊണ്ടിരിക്കുന്നുവെന്ന് മറുപടി കൊടുത്തു യാത്ര തുടര്‍ന്നു.
ഹൈവേ ആയതു കൊണ്ടും സന്ധ്യ ആയതു കൊണ്ടും റോഡില്‍ സാമാന്യം നല്ല തിരക്കുമുണ്ട്,പെട്ടെന്നാണ് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും ഇട്ടു എതിരെ വരുന്ന ലോറിയെ മറി കടന്നു മറ്റൊരു ലോറി തന്റെ നേരെ പാഞ്ഞടുത്തത്.ഒന്ന് ബ്രേക്ക് ചവിട്ടാനും ബൈക്ക് വെട്ടി തിരിക്കാനുമുള്ള വിഫലമായ ഒരു ശ്രമം അവന്‍ നടത്തി നോക്കി,പക്ഷെ അതിനൊന്നും അനുവദിക്കാതെ ഒവര്‍ട്ടെക്ക് ചെയ്തു വന്ന ലോറി അവനെ ഇടിച്ചിട്ടു കടന്നു കളഞ്ഞു.
ഈ സമയം ഇതൊന്നും അറിയാതെ അവന്റെ വീട്ടില്‍ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ തകൃതി ആയി തന്നെ നടക്കുന്നുണ്ടായിരുന്നു.നേരം ഇരുട്ടി തുടങ്ങി,ആളും ബഹളങ്ങളും തുടങ്ങിയ നേരത്താണ് ആ ദുഃഖ വാര്‍ത്ത അവരെ തേടിയെത്തുന്നത്.പക്ഷെ അവിടെയുള്ള ആരും തന്നെ അറിഞ്ഞില്ല,അല്ല ആരെയും അറിയിച്ചില്ല.
അതിനിടയില്‍ ഒന്ന് ഇരുട്ടി വെളുത്തു..ഒരു ശോകമൂകമായ അന്തരീക്ഷം അവിടമാകെ തളം കെട്ടി കിടന്നു,പക്ഷെ ഇതൊന്നും അറിയാതെ അവന്റെ ഇത്താത്താ പുതുമണവാട്ടി ആവാനുള്ള തയാറെടുപ്പില്‍ ആയിരുന്നു.എങ്കിലും ആ പെങ്ങളുടെയും ഉമ്മയുടെയും കണ്ണുകള്‍ അവനെ തിരയുന്നുണ്ടായിരുന്നു.ചോദിക്കു
കഴുത്തില്‍ താലി ചാര്‍ത്തുന്ന നേരവും പെങ്ങള്‍ തന്റെ ആകെയുള്ള ആങ്ങളയെ തിരയുന്നുണ്ടായിരുന്നു,എല്ലാവരെ
No comments:
Post a Comment