"ഉമ്മച്ചീ എനിക്ക് പല്ല് വേദനിക്കുന്നു ഇന്ന് സ്കൂളില്‍ പോകുന്നില്ല..."
"എവിടെ നോക്കട്ടെ,വായ് തുറന്നെ മോന്‍..."
"വേണ്ടാ വേദനിക്കും..."
"ഇല്ലന്നെ..ഞാന്‍ നോക്കുന്നെ ഉള്ളു,തൊടാനൊ ന്നും പോണില്ല.."
ഉമ്മച്ചി മെല്ലെ വായ് തുറന്നു അകത്തു ചെറിയൊരു പരിശോധന നടത്തി ഇളകുന്ന പല്ല് കണ്ടു പിടിച്ചു,പിന്നെ മെല്ലെ അതിലൊന്ന് പിടിച്ചു അനക്കി നോക്കാനും മറന്നില്ല.ഞാന്‍ നിലവിളിച്ചു കൊണ്ട് ഉമ്മാന്റെ പിടി വിടുവിച്ചു പിന്നിലോട്ട് ഓടി,എന്നിട്ട് കരച്ചില് തുടങ്ങി.
"നീ ഇങ്ങനെ കരയല്ലേ...ഉമ്മച്ചി ഒന്നുടെ നോക്കട്ടെ..."
"അയ്യടാ ...എന്നിട്ട് പല്ലേല് പിടിച്ചു തിരിക്കനല്ലേ,അങ്ങനെ നോക്കേണ്ടാ...."
"ഹും ...എങ്കി നീ പല്ലെലും നോക്കി നടന്നോ,ഞാന്‍ പോണ്..."ഇത്രയും പറഞ്ഞു അടുക്കളയിലോട്ട് പോയ ഉമ്മച്ചി തിരികെ വന്നിട്ട് ഒരു ബുദ്ധി ഉപദേശിച്ചു തന്നു.
"അല്ലെങ്കില്‍ ഒരു പണി ചെയു തോല്‍ത്തിന്റെ നൂലെടുത്തു ഇളകുന്ന പല്ലേല് ഒരു കെട്ടിട്,എന്നിട്ട് മെല്ലെ നൂലിന്റെ അറ്റത്ത് പിടിച്ചു വലിച്ചു നടന്നോ."
"അപ്പൊ വേദനിക്കൂലെ ..."
"ഇല്ല ...ഇടയ്ക്കിടെ പിടിച്ചു മെല്ലെ വലിച്ചാല്‍ മതി...."
അങ്ങനെ ഉമ്മച്ചി പറഞ്ഞപോലെ ഒരു നൂലെടുത്തു പല്ലേല്‍ കുടുക്കിട്ട് നൂലിന്റെ ബാക്കി മുന്നിലേക്ക് തൂക്കിയിട്ട് നടപ്പായി,ഇടയ്ക്ക് ഉമ്മച്ചി പറഞ്ഞപോലെ അറ്റത്ത് പിടിച്ചു വലിച്ചു നോക്കും ശക്തി കുടുമ്പോള്‍ വേദനിക്കും അപ്പൊ ആ പരിപാടി അവിടെ നിര്‍ത്തും.അങ്ങനെ കുറച്ചു നേരത്തെ ശ്രമത്തിനൊടുവില്‍ പല്ല് നന്നായി ഇളകി തുടങ്ങി,എങ്കിലും പറയ്ക്കാന്‍ പേടി.
"മോനെ ഇവിടെ വന്നെ ...ഉമ്മച്ചി നോക്കട്ടെ...."
"വേണ്ടാ ...എനിക്ക് പേടിയ,ഉമ്മച്ചി പിടിച്ചു വലിക്കും.."
"ഇല്ലന്നെ എന്തയീന്നു നോക്കത്തെ ഉള്ളൂ..."
ഞാന്‍ മെല്ലെ ഉമ്മച്ചിയുടെ അരികെലേക്ക് പേടിയോടെ ചെന്ന് നിന്നു,ഉമ്മച്ചി എന്റെ ചുണ്ടില്‍ പിടിച്ചു കീഴോട്ട് വിടര്‍ത്തി പല്ലൊന്നു പരിശോധിച്ച്.എന്നിട്ട് ദേ പോണു ഒരു കാക്ക എന്നും പറഞ്ഞു മുകളിലോട്ട് വിരല്‍ ചൂണ്ടലും ആ നൂലിന്റെ തുമ്പില്‍ പിടിച്ചു വലിക്കലും ഒരുമിച്ചായിരുന്നു.
ക്ടിം...ചെറിയ ഒരു വേദന,ചോരയുടെ പുളിപ്പ് നാവിലെക്കിറങ്ങി വന്നു,ഞാന്‍ വലിയ വായില് നിലവിളിച്ചു.അത് കണ്ടു ഉമ്മച്ചി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
"ഒന്നുല്ല ...കഴിഞ്ഞു ...എല്ലാം കഴിഞ്ഞു,എന്റെ കുഞ്ഞു ആ കണ്ണാടിയില്‍ പോയൊന്നു നോക്ക്യേ..."
നിറ കണ്ണുകളോടെ ഏന്തി വലിഞ്ഞു കണ്ണാടിയിലൂടെ എന്റെ ഒരു പല്ലില്ലാത്ത ഭാഗം വിടവായി വന്നത് കണ്ടു,പിന്നെ ഉമ്മച്ചിയുടെ നേരെ നോക്കി ബാക്കിയുള്ള പല്ല് മുഴുവനും കാണിച്ചു ചിരിച്ചു.ആ ചിരിക്കിടയിലും കണ്ണ് നീര്‍ കുടുകുടെ തെറിച്ചു ഉരുണ്ടു പിരണ്ടു താഴോട്ട് പതിക്കുന്നുണ്ടായിരുന്നു.

No comments:
Post a Comment