കൊടുക്കുന്ന ശമ്പളത്തിന്‍റെ ഒരു വിഹിതം എന്തെങ്കിലും ഒരു കാരണം പറഞ്ഞു കട്ട് ചെയ്യുന്നതില്‍ മഹാ വിരുതന്മാര്‍ ആണ് ഞങ്ങട കമ്പനി മുതലാളിമാര്‍(മുതലാളിമാര്‍ എന്ന് വെച്ചാ,തന്തേം നാല് പിള്ളാരും:-P)
കഴിഞ്ഞ വാര്‍ഷിക മീറ്റിങ്ങില്‍ എല്ലാവരുടെയും ശമ്പളമില്ല എന്നുള്ള പരാതിക്ക് അറുതി വരുത്തിക്കൊണ്ട് എല്ലാ തൊഴിലാളികള്‍ക്കും ശമ്പള വര്‍ധനവ് നടത്തി.എല്ലാവര്‍ക്കും വലിയ കുഴപ്പമില്ലാത്ത ശമ്പളം,എല്ലാവരും നല്ല ഹാപ്പി.അപ്പഴാണ് വെള്ളിടി പോലെ ആ വാര്‍ത്ത വന്നത്,കമ്പനി മുഴുവന്‍ കാമറ വെക്കാന്‍ പോകുന്നു(CCTV).
അത് കേട്ടതും എല്ലാവരുടേം സകല സന്തോഷവും പോയികിട്ടി.കാരണം ഈ കാമറയില്‍ നോക്കി കൂട്ടി തന്ന ശമ്പളം എങ്ങനെ എങ്കിലും മുതലാളിമാര്‍ വാങ്ങി എടുക്കും.അങ്ങനെ മുതലാളിമാര്‍ കാമറയുടെ മുന്നില്‍ കുത്തി ഇരുപ്പായി,തൊഴിലാളികളുടെ ശമ്പളം കട്ട് ആകലും.
അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മുടെ മൂസക്ക(ജെട്ടിയുടെ ഒരു ഹോളില്‍ കൂടി രണ്ടു കാലും കയറ്റി വിട്ട കക്ഷി)ഡ്യൂട്ടി കഴിഞ്ഞു ഇരിക്കുമ്പോഴാണ് പുള്ളിക്കാരന്‍റെ ബീവിയുടെ മിസ് കാള്‍ വരുന്നത്,പുള്ളിക്കാരന്‍ മുബൈലും എടുത്തു നട്ട പാതിരാക്ക് പുറത്തേക്കു പോയി.
ഞങ്ങളുടെ കമ്പനീടെ വല്ല്യ കൊമ്പോണ്ടില്‍ കൂടി ഫോണും വിളിച്ചു മൂസാക്ക തേരാ പാരാ നടക്കുമ്പോഴാണ് പുള്ളിക്കാരന്‍റെ കണ്ണില്‍ കമ്പനീടെ ലോക്കല്‍ ഓട്ടത്തിന് ഉപയോഗിക്കുന്ന ഒരു ചെറിയ ടിപ്പര്‍ പെടുന്നത്.നടന്നു മടുത്ത മൂസാക്ക നേരെ വണ്ടിമേല്‍ കേറി ഇരുന്നു ഫോണ്‍ വിളിക്ക് കുറച്ചും കൂടി മൊഞ്ചു കൂട്ടി.
അങ്ങനെ ഫോണ്‍ വിളിടെ മൊഞ്ചു കൂടി നില്‍ക്കുന്ന നേരത്ത് പുള്ളിക്കാരന്‍ അറിയാതെ വണ്ടീടെ ഗിയെര്‍ ലിവറില്‍ പിടിച്ചു ഗിയെര്‍ മാറ്റി കളിച്ചു കൊണ്ടിരുന്നു.പെട്ടന്ന് അന്നത്തെ കണക്കും നോക്കി അത് വഴി കാറിന്‍റെ അടുത്തേക് വന്നമുതലാളീടെ മൂത്ത മകന്‍ ടിപ്പറിന്‍റെ അകത്തും നിന്ന് സൗണ്ട്കേട്ട് കൊണ്ട് അങ്ങോട്ട് വന്നു എന്നിട്ട് ചോദിച്ചു.
മിന്‍ ഇന്ത ?(ആരാണ് നീ)
അന...അന...
ഏഷ് സവി ഇന്ത ഹീന (നീ എന്താ ഇവിടെ ചെയ്യുന്നേ)
പെട്ടന്നുള്ള മുതലാളീ ചെക്കന്‍റെ ചോദ്യങ്ങള്‍ കേട്ട് പരുങ്ങിയ നമ്മുടെ മൂസാക്ക എന്ത് പറയണം എന്നറിയാതെ നിന്ന് കുഴങ്ങി.മുതലാളി ചെക്കന്‍ ഓര്‍ത്തത് ഏതോ കള്ളന്‍ വണ്ടി പൊക്കാന്‍ വന്നതാണെന്നാണ്. മുതലാളിമാര് കൊടുക്കുന്ന ശമ്പളം എങ്ങനെ കട്ട് ചെയ്യും എന്ന് നോക്കി നടക്കുമ്പോഴാണ് മൂസക്ക ചെന്ന് പെട്ടത്.എന്തായാലും അപ്പൊ തന്നെ മുതലാളി സൂപ്പര്‍വൈസറിനെ വിളിച്ചു മൂസക്കാടെ ശമ്പളം കട്ട് ചെയ്യിച്ചു...
പാവം മൂസാക്ക...കാര്യം സങ്കടകരമായ വസ്തുത ആയിരുന്നെങ്കിലും സംഭവം കമ്പനീലെ മലയാളികളുടെ ഇടയില്‍ ഒരു മാസത്തേക്ക് പറഞ്ഞു ചിരിക്കാനുള്ള വക നല്‍കി...
#പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍...
തരുന്ന ശമ്പളത്തില്‍ നിന്നും കട്ട് ചെയ്യാനും ഓരോ കാരണങ്ങള്‍...
No comments:
Post a Comment