"ഫേസ് ബുക്ക് വഴി മതത്തിന്‍റെ പേരില് ഏറ്റവും കൂടുതല് ദുരുപയോഗവും വർഗീയ വിഷവും ചീറ്റുന്നത് കേരളത്തിൽ"...!!!
ഞാൻ കഴിഞ്ഞ ദിവസം കണ്ട ഇങ്ങനെയുള്ള ഒരു വാർത്തയാണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്.ഇനി ഞാൻ ആദ്യം അൽപ്പം എന്നെ കുറിച്ച് പറഞ്ഞു കൊള്ളട്ടെ...
ഹൈറേഞ്ചിന്‍റെ കവാടമെന്നു വിശേഷിപ്പിക്കാവുന്ന കോതമംഗലം താലൂക്കിലെ പല്ലാരിമംഗലംഎന്ന ഗ്രാമത്തില് തികച്ചു ഇസ്ലാമികമായ ചുറ്റുപാടില് അതിന്‍റെ ചിട്ട വട്ടങ്ങൽക്കു അനുസൃതമായി ജീവിക്കുന്ന ഒരു യാഥാസ്ഥിക കുടുംബത്തിലാണ് എന്‍റെ ജനനം.ആ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതി.ചെറുപ്പത്തിലെ തന്നെ സ്കൂൾ വിദ്യഭ്യസത്തിനോപ്പം എന്‍റെ മാതാ പിതാക്കൾ അത്യാവശ്യം മത പരമായ വിദ്യാഭ്യാസവും നല്കി.അത് എനിക്ക് ഒരു കൂടുതലായിട്ടൊ അപമാനമായിട്ടോ ഇതുവരേം തോനിയിട്ടില്ല.ഓരോര്ത്തര്ക്കു
ഞങ്ങളുടെ പഴയ വീട് വിറ്റിട്ട് പുതിയ വീട് വയ്ക്കാൻ വേണ്ടി വാങ്ങിയത് ഒരു പഴയ ഹിന്ദു തറവാടിന്‍റെ ഒരു വിഹിതം.അങ്ങനെ ഞങ്ങൾ അവിടെ പുതിയ വീടും പണിതു താമസവും തുടങ്ങി.അപ്പൊ സ്വാഭാവികമായിട്ടും എന്‍റെ ചെറപ്പ കാലത്തിലെ കൂട്ടുകാര് എല്ലാരും തന്നെ ഹിന്ദുക്കളായ കുട്ടികള്.ഞാൻ മദ്രസയോ സ്കൂളോ വിട്ടു നേരെ കളിയ്ക്കാൻ പോകുന്നത് അവരുടെ അടുത്തേക്ക്,അവരുടെ കൂടെ കളിച്ചുല്ലസിച്ചു അവരുടെ വീട്ടില് നിന്നും ഭക്ഷിച്ചു വളര്‍ന്ന എന്‍റെ ബാല്യ കാലം.അതിന്‍റെ പേരില് എന്നെ ഇതുവരേം എന്‍റെ മാതാ പിതാക്കള് ഇത് വരെയും ശാസിച്ചിട്ടില്ല അത് അവരുടെ മനസ്സിന്‍റെ മഹത്വം.ഞാൻ വളര്‍ന്നു വന്നപ്പോഴേക്കും അവര് തറവാട് വിറ്റ് കുറച്ചു അപ്പുറത്തേക്ക് മാറി,എങ്കിലും ഞാൻ എന്റെ സൗ ഹൃതം തുടന്നു പോന്നു.എല്ലാ ഓണത്തിനും വിഷുവിനും ഞാൻ അവരുടെ വീട്ടില് പോകും അവിടുന്ന് ഭക്ഷണം കഴിക്കും,എന്തോ എനിക്ക് അവരെ എന്റെ അടുത്ത സ്വന്തക്കാരെ പോലെ കാണാൻ കഴിയുമായിരുന്നുള്ളൂ.
എന്‍റെ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞിട്ട് എന്നെ ചേർത്തത് ഒരു ക്രിസ്ത്യൻ പള്ളി വക സ്കൂളിൽ.അവിടെ എന്റെ ക്ലാസില് മുസ്ലിം ആയിട്ടുള്ള കുട്ടികള് വിരലില് എന്നവുന്നവർ മാത്രം എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാര് മറ്റു മതക്കാരു മാത്രം.ഇപഴും അവരുമായിട്ടു നല്ല ഒരു ആത്മ ബന്ധം പുലര്‍ത്തുന്ന ആളാണ് ഞാൻ.ഇത് വരെയും പറഞ്ഞത് എന്നെ കുറിച്ച് മാത്രം.
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം ഞാൻ എന്തോ വല്യ കാര്യമാണ് പറയൻ പോകുന്നതെന്ന് നിങ്ങൾ കരുതേണ്ട എന്‍റെ ഉപോധ മനസ്സില് വരുന്ന കാര്യങ്ങള് ഞാൻ പറയുന്നു,ഇത് വായിച്ചു ഒരാളെയും ഒറ്റ ദിവസം കൊണ്ട് അങ്ങ് നന്നാക്കിയെക്കാമെന്ന് എനിക്കൊട്ടു വിചാരോം ഇല്ല.ഞാനടക്കം നമ്മള് കുറെ നാളായിട്ട് കണ്ടു വരുന്നതാണ് മതവും രാഷ്ട്രീയവും ഇട കലര്ന്ന പോസ്ടരുകള്.രാഷ്ട്രീയത്തിന്റെ പേരില് പോരടിക്കുന്നത് ഞാൻ അത്ര കാര്യമാക്കാറില്ല,കാരണം ഞാനും പണ്ട് ഫേസ് ബുക്കില് സജീവമായി തുടങ്ങിയ കാലം രാഷ്ട്രീയത്തിന്‍റെ പേരില് ഒരുപാട് പേരുടെ തെറി കേട്ടിട്ടുണ്ട് തിരിച്ചു പറഞ്ഞിട്ടുമുണ്ട് ഇപ്പൊ അതൊക്കെ ഒർക്കുമ്പൊള് എന്തിനു വേണ്ടി ആര്ക്ക് വേണ്ടി എന്ന ദുഃഖം എന്നെ വല്ലാതെ അലട്ടുന്നു.
അടുത്തതു ഞാൻ ഏറ്റവും മുകളില പറഞ്ഞ കാര്യം ഫേസ് ബുക്ക് വഴി ഏറ്റവും കൂടുതല് മത വിദ്വേഷം വളര്തുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലാനത്രേ...!!!എത്ര ലെജ്ജാകരമായ ഒരു വാർത്തയാണിത് ... സത്യത്തില് ഇതിന്‍റെ ക്രെഡിറ്റു കേരള സമൂഹത്തിനു മൊത്തം അല്ലെ?അത് വളരെ ശരിയാണെന്ന് നമ്മള് ദിനം പ്രതി കാണുന്ന ഓരോ പോസ്റ്റുകളും നൂറു ശതമാനവും തെളിവ് തരുന്നു.നമ്മള് എന്നും കാണുന്ന സഹോദരന്മാര് മതത്തിന്‍റെ പേരില് പോരടിക്കുന്നു.അന്യ മതസ്ഥരെ സ്വന്തം ശത്രു ആയിട്ട് കാണണം എന്ന് ഞാൻ പഠിച്ച ഒരു വേദ ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല.എന്നെ ഒരു മദ്രസ അധ്യാപകനും അങ്ങനെ പഠിപ്പിച്ചിട്ടില്ല,മറിച്ചു എല്ലാവരെയും സ്വന്തം സുഹൃത്തുക്കളും സഹോദരന്മാരുമായിട്ടു കാണണം എന്നെ ഞാൻ പഠിച്ചത്.
അയല്പക്കക്കാരൻ അത് ഏതു മതത്തില് പെട്ടവനുമായിക്കോട്ടേ പട്ടിണി കിടക്കുമ്പോൾ വയറു നിറയെ കഴിക്കുന്നവൻ ഒരു യെതാർത്ഥ മുസല്മാൻ അല്ലെന്നാണ് ഞങ്ങളെ മുഹമ്മദ് നബി പടിപ്പിചിരിക്കുനത്.പിന്നെ ഏന്തിനാണ് സഹോദരാ നിങ്ങൾ മതത്തിന്റെ പേരില് പരസ്പരം പോരടിക്കുന്നത് ?മതത്തിന്റെ പേരിലുള്ള ചില പോസ്റ്റുകൾ കാണുമ്പോൾ പലപ്പോഴും എനിക്ക് സങ്കടം പോലും വന്നിട്ടുണ്ട്.നമ്മള് കേരളീയർ വിദ്യാഭ്യാസത്തിന്‍റെ പേരില് ഊറ്റം കൊള്ളുമ്പോള് പലപ്പോഴും മറന്നു പോകുന്ന ഒരു വസ്തുത.ഇടുങ്ങിയ മനസ്സിന്റെ ചില ഉടമകള്.നമുക്ക് കിട്ടിയ അറിവുകള് മറ്റുള്ള മതസ്തരുമായിട്ടു പോരടിക്കനാണോ ഉപയോഗിക്കേണ്ടത് ?മതത്തിന്‍റെ പേരില് ഇങ്ങനെ പോരടിച്ചിട്ടു നിങ്ങള് എന്ത് നേടിയെന്നു ചിന്തിച്ചിട്ടുണ്ടോ ?നേടി നിങ്ങളല്ല നമ്മള്,തീവ്രവാദികൾ എന്ന പേര്.നിങ്ങളുടെ ഈ കോപ്രായം കാരണം അനുഭവിക്കുന്നത് ഒരു സമുദായം മൊത്തമാണെന്നു ഓർത്താൽ നന്ന്.ഞാൻ ഒരു മതത്തെ മാത്രം കുറ്റം പറയുന്നില്ല നമ്മുടെ സമൂഹത്തില് എല്ലാ മതത്തിലും പെട്ട ചില ആളുകള് പരസ്പരം മത്സരിക്കുന്നു പോരടിക്കുന്നു മരിക്കുന്നു.ഇതൊക്കെ ആര്ക്ക് വേണ്ടി എന്തിനു വേണ്ടി എന്ന് ചിന്തിക്കുക സഹോദരാ...
മതവും വിശ്വാസവും അത് വേണ്ടെന്നു ആരും ഇവിടെ പറയുന്നില്ല.ആവാം പക്ഷെ അത് മറ്റുള്ള മതസ്ഥരെയും നമ്മുടെ ചുറ്റുമുള്ള സമൂഹത്തെയും അതൃപ്തിയിലേക്ക് നയിക്കാൻ ഇട വരുത്തരുതെന്നു മാത്രം...നമ്മളെയെല്ലാം ശത്രുക്കളെ പോലെ കാണാൻ ഇട വരുത്തരുതെന്നു മാത്രമേ എനിക്ക് പറയുവാനുള്ളു.പിന്നെ ഒരു കാര്യം,മത വിദ്വേഷം പരത്തുന്ന രീതിയിലുള്ള പോസ്റ്ററുകൾ കഴിവതും ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു.ഇതൊക്കെ കാണുന്നതും സഹിക്കുന്നതും ഇരുപത്തിനാല് മണിക്കൂറും ഫേസ് ബുക്കില് ഇരിക്കുന്ന എന്നെ പോലുള്ള ഇങ്ങനൊന്നും ചിന്തിക്കാൻ കഴിയാത്ത വളരെ കുറച്ചു ആളുകള് മാത്രമാണ്.കണ്ടും കെട്ടും മടുത്തു അതാണ് വീണ്ടും ഞാൻ പറയുന്നത് . ഈ ഫേസ് ബുക്ക് എന്ന ഈ സാദനം ഇല്ലായിരുന്നെങ്കിൽ നിങ്ങള് എങ്ങനെ മതം വളർത്തും? വേറെ എന്തെല്ലാം മാർഗങ്ങളുണ്ട്... നിങ്ങൾ ചുമ്മാ ഒന്ന് ചിന്തിച്ചു നോക്കൂ...
ഞാൻ വീണ്ടും പറയുന്നു എന്‍റെ ഈ എഴുത്ത് കൊണ്ട് നിങ്ങളെ എല്ലാവരെയും നന്നാക്കിയെക്കാമെന്ന പൂതിയോന്നുമില്ല.എന്‍റെ മനസ്സില് തോന്നിയത് ഞാൻ പറഞ്ഞു അത് നിങ്ങള്ക്ക് തള്ളാം അല്ലെങ്കിൽ കൊള്ളാം അതൊക്കെ ഇത് വായിക്കുന്ന നിങ്ങളുടെ ഓരോര്തരുടെയും ഇഷ്ടം.
#ഇങ്ങനൊക്കെ എഴുതാനും പറയാനും എനിക്ക് ധൈര്യം തന്നത് ഞാൻ മുകളില് പറഞ്ഞ പോലെ എന്റെ മാതാ പിതാക്കളുടെ പുണ്യം,അവരുടെ മനസ്സിന്റെ വലുപ്പം.അവര് എന്നെ അങ്ങനാണ് വളർത്തിയത് ഞാൻ അവരെ കുറിച്ചോർത്ത് അഭിമാനിക്കുന്നു...
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ...
ജാതി മത കക്ഷി രാഷ്ട്രീയ ഭേതമന്ന്യേ അതിലുപരി നല്ല മനുഷ്യരായി ജീവിക്കാന്‍ ശ്രമിക്കുക....
No comments:
Post a Comment