ഇന്നെന്താ നീ ഇത്രേം നേരത്തെ റെഡി ആകുന്നെ,എന്താ പരിപാടി ?
പതിവിലും നേരത്തെ ക്ലാസില് പോകാൻ റെഡിയാകുന്ന എന്നെ നോക്കി ഉമ്മ ആശ്ചര്യത്തോടെ ചോദിച്ചു.
ഇന്ന് സ്പെഷ്യൽ ക്ലാസ്സുണ്ട് ഉമ്മ,വെക്കം ചായ എടുത്തു വെക്ക് എനിക്ക് 7.30 ന്‍റെ ബസ്സിനു പോകണം.
ഉമ്മ എടുത്തു വെച്ച ചായ ധൃതിയിൽ കഴിച്ചെന്നു വരുത്തി ബാഗും എടുത്തു ഇറങ്ങി ഓടി.
മോനെ ഉച്ചക്ക് കഴിക്കാനുള്ള ചോറ് കൊണ്ട് പോകൂ...
വേണ്ട ഉമ്മ ബസ്സ് ഇപ്പൊ വരും ഞാൻ പുറത്തുന്നു കഴിച്ചോളാം...ഉമ്മ ഞാൻ പോകുന്നതും നോക്കി വാതിൽക്കല് നിന്നു
ഇന്ന് സ്പെഷ്യൽ ക്ലാസ്സോന്നുമില്ല.ഞാൻ കള്ളം പറഞ്ഞു പോയത് ടൌണിലെ തിയേറ്ററിലെക്കയിരുന്നു,അവിടെ ഇന്ന് ദിലീപിന്‍റെ ഒരു പൊളപ്പൻ പടം ഓടുന്നുണ്ട്.
ടൗണിൽ ബസ്സിറങ്ങി നേരെ പോയത് എന്നെയും കാത്തു തിയേറ്ററിന്‍റെ അടുത്ത് നില്ക്കുന്ന എന്‍റെ രണ്ടു സഹാപാടികളുടെ അടുത്തേക്കാണ് .അവര് മാത്രേയുള്ളൂ ബാക്കിയുള്ള കൂട്ടുകാര് അറിഞ്ഞാല്‍ പിന്നെ എല്ലാരും കൂടി പടയിളകി വരും പിന്നെ പിറ്റേ ദിവസം സ്കൂളിലോട്ട് ചെല്ലണ്ട .മുൻപ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞതാ,അന്ന് പ്രിൻസിപ്പലിന്‍റെ കാലു പിടിച്ചിട്ടാണ് വീട്ടീന്ന് ആളെ വിളിക്കാതെ ക്ലാസില് കയറിയത്.ഇത്തവണ എന്തായാലും അങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ടി ഞങ്ങള് ആരേം അറീക്കാതെയാണ് വന്നിരിക്കുന്നത്.
ഞാൻ നേരെ പോയി ടിക്കറ്റ് കൗണ്ടറില്‍ മണിക്കൂറുകൾ ക്യു നിന്ന ശേഷം ടിക്കറ്റ് സങ്കടിപ്പിച്ചു സിനിമക്ക് കേറി(തിരക്ക് കാരണം രാവിലെ പൊയ് ക്യു നിക്കണതാ) .തിയേറ്ററിൽ കേറിയ ഞാൻ ആകെ ഒന്നും ചുറ്റും കണ്ണോടിച്ചു ബാക്കിലെ സീറ്റ് ഫുൾ ആണ്.പിന്നെ കിട്ടിയ സീറ്റിൽ ഞങ്ങൾ മൂന്നു പേരും ഇരിപ്പുറപ്പിച്ചു.സിനിമ തുടങ്ങാൻ ഇനീം കുറച്ചു സമയം കൂടി ഉണ്ട്.
ഡാ..നസീറേ...പെട്ടെന്ന് എന്നെ ആരോ വിളിച്ചു.
പടച്ചോനെ ആരോ ന്‍റെ പേര് വിളിക്കുന്നു,പുറകീന്നാണല്ലോ ആ വിളി,ഞാൻ തിരിഞ്ഞു നോക്കാതെ കുനിഞ്ഞു ഇരുന്നു.പിന്നേം ആ വിളിയും ഒരു ആരവവും.നല്ല കേട്ട് പരിചയിച്ച ശബ്ദം.പിന്നേം വിളിക്കുന്നോണ്ട് ഞാൻ പയ്യനെ തിരിഞ്ഞു നോക്കി ചെറിയ ലൈറ്റ് വെട്ടത്തില് പുറകില് കണ്ട കാഴ്ച എന്നെ വെല്ലാതെ ഞെട്ടിച്ചു കളഞ്ഞു.എന്റെ ക്ലാസ്സിലുള്ള സകല പിള്ളാരും കുറ്റീം പറച്ചു വന്നേക്കുന്നു,ഒന്ന് രണ്ടു പഠിപ്പിസ്റ്റ് പിള്ളാര് ഒഴിച്ച് ബാക്കി എല്ലാരും ഉണ്ട് പുറകില്.ഇവന്മാര് എപ്പ വന്നു കേറി എന്ന് മാത്രം ഞങ്ങള്ക്ക് അറിയില്ല.എന്തായാലും പണിപാളി.
പിറ്റെ ദിവസം സ്കൂളിൽ ചെന്ന ഞങ്ങളെ നോക്കി പ്രിൻസിപ്പാള് സസ്പെൻഷെൻ ഓർഡറുമായി ക്ലാസ്സിന്‍റെ വാതിൽക്കൽ നിപ്പുണ്ടാര്‍ന്നു,കൂടെ ഒരു ആക്ഞ്ഞയും നാളെ പെരന്‍റ്സിനേം കൂട്ടി ക്ലാസ്സില് വന്ന മതീ...
പടച്ചോനേ...
പടച്ചോനേ...
No comments:
Post a Comment