മഴ
പെയ്യുന്നതും കണ്ടു പുറത്തേക്കു നോക്കി നല്ല ഗ്രഹാതുരത്വം അടിച്ചു
ഇരിക്കുമ്പോഴാണ് ഒരു കാര്യം ഓർത്തത് പഴയ ഒരു പിടി നല്ല ഗാന ശേഖരം കയ്യില്
ഉണ്ടല്ലോ എന്നത്. മഴ സംഗീതത്തിനു ചേരുന്ന ഒരു ബാക്ക് ഗ്രൌണ്ട് മുസിക്കും
കൊടുത്ത് ഗ്രഹാതുരത്വത്തിലേക്ക് വീണ്ടും ഞാൻ ഊളിയിട്ടു പാട്ടിനൊത്തു കൈ
താളമിട്ടു ഇരിക്കുമ്പോഴാണ് നാട്ടുകാരനും നാട്ടിൽ ലോക്കൽ ഗാനമേളയിലൊക്കെ
പാടിയിട്ടുള്ള ആളുമായ എന്റെ സഹമുറിയന്റെ വരവ്.
വന്നപാടെ ആശാൻ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട് ഞാൻ അതിലൊന്നും ശ്രദ്ധ ചെലുത്താതെ പാട്ടിൽ മുഴുകി ഇരിക്കുന്നു.പെട്ടന്നു സഹമുറിയൻ ശബ്ദം ഉയർന്നത് പോലെ തോന്നി,ഞാൻ എന്തെ എന്ന മട്ടിൽ അവന്റെ മുഖത്തെക്ക് നോക്കി.മറുപടി ആയിട്ട് അവൻ അൽപ്പം ഉച്ചത്തിൽ തന്നെ എന്നോട് പറഞ്ഞു,അതെ ഇമ്മാതിരി കോപ്പിലെ പാട്ടൊന്നും ഇവിടെ പറ്റത്തില്ല കേട്ടോ...
പെട്ടെന്നുള്ള സഹമുറിയന്റെ മറുപടി കേട്ട് ഞാൻ തെല്ലൊന്നു അമ്പരന്നു ചോദിച്ചു.
ങേ...നീ വല്യ പാട്ടുകരനൻ ആണെന്നൊക്കെ പറഞ്ഞിട്ട് എന്താ ഈ പാട്ട് കേട്ടിട്ട് പിടിച്ചില്ലേ ?നല്ല പാട്ടല്ലേ എന്താ കുഴപ്പം ?
പാട്ടിനു കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല
പിന്നെ ?
എന്റെ പോന്നു കൂട്ടുകാരാ ഇമ്മാതിരി പാട്ടൊക്കെ കേൾക്കുമ്പോ നാട്ടിലെ പഴയ കാര്യങ്ങൾ ഓർമ വരുന്നു അതാ,പോരാത്തതിനു മഴയും.അവൻ അത്രയും പറഞ്ഞു മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു.
പിന്നെ ഞാന്നൊന്നും പറഞ്ഞില്ല മെല്ലെ ഇന്നത്തെ പാട്ട് കേൾക്കലും നിർത്തി,ലാപ്പും ഓഫ് ആക്കി എന്റെ കട്ടിലും ലക്ഷ്യമാക്കി ഞാൻ നടന്നു....

No comments:
Post a Comment