Friday, May 10, 2013

നസീർ കൂവള്ളൂർ:-ഒരു പുലര്‍ക്കാലം...


ഞാനും എന്റെ കൂട്ടുകാരും റൂമിൽ നല്ല ഉറക്കം,നേരം പരപരാന്നു വെളുക്കുന്നെ ഉള്ളു പെട്ടെന്ന് എന്തോ ശബ്ദം കേട്ട പോലെ തോന്നി ഞാൻ കണ്ണ് തുറന്നു.മൊത്തം അടച്ചു മുട്ടി ഇട്ടെക്കുന്നതു കൊണ്ട് എന്താണെന്നു എനിക്ക് മനസ്സിലായില്ല.

പിന്നെ ആരുടെയോ മെല്ലെയുള്ള സംസാരം കേട്ട് ഞാൻ ഒന്നും കൂടി നോക്കീ,ഇപ്പൊ ആളെ എനിക്ക് മനസ്സിലായി,എന്റെ കൂടെ കിടപ്പ്കാരൻ ആയ മൂസയാണ്.അദേഹം നിന്ന് കൊണ്ട് എന്തോ ചെയ്യുന്നു,എന്നിട്ട് ആരോടെന്നില്ലാതെ പുള്ളിക്കാരൻ പറഞ്ഞു.

എന്റെ റബ്ബേ ആ പഹയൻ ഞമ്മളെ പറ്റിച്ചുന്നാ തോന്നണേ,ഈ ജട്ടിക്കു ഒറ്റ തുളയെ ഉള്ളോ..
ഞാനാണെങ്കിൽ അവിടെ വെച്ച് ഇട്ടു നോക്കോം ചെയ്തില്ല... എന്തായാലും ഇന്ന് തന്നെ കൊടുത്തു മാറി എടുക്കണം...
ബാക്കി എല്ലാ സാദനവും ഇട്ടു നോക്കാൻ അവിടെ സൌകര്യോണ്ട് ഇത് മാത്രം ഇട്ടു നോക്കാൻ പറ്റീല്ല,എന്തായാലും ഇതൊരു ബല്ലാത്ത പെടല് തന്നെ...

സംഭവം ഇതാണ്,പുള്ളിക്കാരൻ ഇന്നലെ ടൌണിൽ പോയി ഒരു പുതിയ ജെട്ടി വാങ്ങിച്ചിരുന്നു രാവിലെ ഡ്യുട്ടി ആയതു കൊണ്ട് ലൈറ്റ് ഒന്നും ഇടാതെ ആശാൻ ജെട്ടി വലിച്ചു കേറ്റി ഇട്ടു പക്ഷെ പുള്ളിക്ക് ഒരു അബദ്ധം പിണഞ്ഞു,പുള്ളിക്കാരന്റെ കാലു രണ്ടും ജട്ടിയുടെ ഒറ്റ ഓട്ടയിലൂടെ കയറി പോയത്,ഇരുട്ടായത് കൊണ്ട് സംഭവം പുള്ളിക്ക് മനസ്സിലാവോം ചെയ്തില്ല.അത് കണ്ടു ഞാൻ ഒറ്റ ചിരി പിന്നെ പറയണോ... അതോടെ അന്നത്തെ എല്ലാരുടേം ഉറക്കം പോയി കിട്ടി.

No comments:

Post a Comment