എന്റെ ബാല്യ കാലത്തിൽ നടന്ന ഒരു സംഭവം ആണ് ഞാൻ ഇവിടെ പറയുന്നത്.എന്റെ
വീട്ടില്‍ ഞങ്ങള്‍ മക്കള്‍ നാല്.നൗഷാദ്,നിസ,നിസാർ പിന്നെ ഈ എളിയവനും.ഞാനും
എന്റെ തൊട്ടു മുകളിലുള്ള ജ്യേഷ്ടൻ നിസാറും ഒരു വയസിന്റെ വ്യെത്യാസമേ
ഉള്ളൂ.ഞങ്ങള്‍ മദ്രസയില്‍ പഠിക്കുന്ന കാലം(ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്
)വെളുപ്പിനെ മദ്രസ തുടങ്ങും.അക്കാലത്തു എന്റെ വാപ്പ ഒരു ചെറിയ ഹോട്ടലും
പലചരക്കു കടയും നടത്തിയിരുന്നു.
ഒരു വെളുപ്പാൻ കാലം,അന്ന് ഞങ്ങളോട് മദ്രസയില്‍ പോകേണ്ടാന്നു വാപ്പ പറഞ്ഞിട്ടുണ്ട് കാരണം അന്ന് കൊച്ചുപ്പാടെ പുതിയ വീടിന്റെ പാല് കാച്ചു ആണ്.രാവിലെ തന്നെ വാപ്പയും ഉമ്മയും ഹോട്ടലിലേക്ക് പോയി.
കൊച്ചാപ്പാടെ വീട്ടില്‍ പോകാൻ നേരമായപ്പോൾ എന്റെ ജ്യെഷ്ടൻ നിസാറിനെ കാണ്മാനില്ല.ഞങ്ങൾ ആദ്യമൊക്കെ അവിടെ കാണുമെന്നോർത്തു അത് കാര്യമാക്കിയില്ല.കുറച്ചു കഴിഞ്ഞിട്ടും കാണാഞ്ഞിട്ട് ഞങ്ങൾക്ക് ആദിയായി.പിന്നെ പെട്ടെന്നായിരുന്നു,വാർത്ത കാട്ടു തീ പോലെ നാട്ടിലാകെ പരന്നു.
നാട്ടുകാര്‍ മൊത്തം ആ വാർത്ത അറിഞ്ഞു ഞങ്ങളുടെ വീടിനു മുൻവശത്ത് കൂടി.എല്ലാവരും ചർച്ചയായി.ഒടുവിൽ എല്ലാരും നാലായി തിരിഞ്ഞു നാല് ദിക്കിലെക്കുമായി പോയി.തിരയാത്ത ഒരിടവുമില്ല,കുളങ്ങള്‍ പഴയ കിണറുകള്‍ എല്ലാത്തിലും ആളുകള്‍ ഇറങ്ങി തിരഞ്ഞു പക്ഷെ ആളെ കിട്ടിയില്ല.ഓരോ കുളത്തിലും പരതുമ്പോൾ ഞങ്ങള്‍ മനമുരുകി പ്രാർഥിച്ചു അവിടെയൊന്നും ഉണ്ടാകല്ലെയെന്നു.അതിനീടയിൽ ആരോ ഒരാള്‍ മദ്രസയിൽ പോയി ഉസ്താതിനോട് ചോദിച്ചു ഇല്ല എന്ന മറുപടിയാണ് അവിടുന്ന് കിട്ടിയത്.
അന്വേഷിച്ചു പോയവര്‍ മടങ്ങി വന്നു തുടങ്ങി എല്ലാവരുടെയും മുഖത്ത് സങ്കടവും നിരാശയും മാത്രം.ഉമ്മ സങ്കടം സഹിക്കാൻ വയ്യാതെ കരച്ചില് തുടങ്ങിയിരിക്കുന്നു.അത് കണ്ടു ഞാനും ഇത്താതയും ഇക്കയും വലിയ വായില്‍ കരയാൻ തുടങ്ങി.ഇനീയെന്തു ചെയ്യും?എല്ലാവരും പരസ്പരം ചോദിച്ചു.
അങ്ങനെ സമയം ഇഴഞ്ഞു നീങ്ങി,ശ്മശാന മൂകമായ ഒരു അന്തരീക്ഷം അവിടെ തളം കെട്ടിക്കിടന്നു.
ട്രിണീം...ട്രിണീം ..
പെട്ടന്നൊരു ഒരു സൈക്കിളിന്റെ മണിയടി കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി,ആർക്കും തങ്ങളുടെ കണ്ണുകളിൽ വിശ്വസിക്കാനായില്ല.എളാപ്പയുടെ സൈക്കിളിന്റെ മുന്നിലേറി ഇത്രയും നേരം കാണ്മാനില്ല എന്ന് പറഞ്ഞ ആള് വരുന്നു.എല്ലാവരും കണ്ണുകൾ ഒരുവട്ടം കൂടി അടച്ചു തുറന്നു ഇവൻ എവിടെ പോയിരുന്നു ഇതുവരേം.
കാര്യമിതാണ് എന്റെ ജ്യേഷ്ടന് രണ്ടു പേരിലാണ് അറിയപ്പെടുന്നത് ഒന്ന് മുകളിൽ പറഞ്ഞ നിസാർ എന്ന പേരും രണ്ടാമത് വെല്ലുപ്പയുടെ ഓർമയ്ക്ക് വേണ്ടി ഇട്ട പരീത് എന്ന പേരും.പരീത് എന്ന പേര് വീട്ടിലും പിന്നെ മദ്രസയിലും മാത്രമേ അറിയൂ.കാരണം മദ്രസയിൽ ചേർത്തപ്പോൾ പറഞ്ഞ പേര് പരീത് എന്നായിരുന്നു.
ഇത് അന്വേഷിച്ചു ചെന്ന ഞങ്ങളുടെ ബന്ധുവിന് അറിയില്ലാര്‍ന്നുഇങ്ങനെ ഒരു പേരുള്ള കാര്യം.അദ്ദേഹം ഉസ്താതിനെ കണ്ടു നിസാർ എന്നാണ് ചോദിച്ചത്.പരീതാണെന്ന് മനസ്സിലാകാതെ ഉസ്താത് ഇല്ലെന്നും പറഞ്ഞു.പിന്നീട് രണ്ടാമതാണ് എളാപ്പ ചെല്ലുന്നത്,എളാപ്പയും നിസാര്‍ വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോ പതിവ് പോലെ ഉസ്താത് പറഞ്ഞു ഇല്ല എന്ന്.അപ്പൊ അപ്പുറത്ത് ഉണ്ടായിരുന്ന എന്റെ ജ്യേഷ്ടൻ എളാപ്പയുടെ സൗണ്ട് കേട്ട് കടന്നു വന്നു.അങ്ങിനെ നിസാരിനേം പൊക്കി വീട്ടിലേക്കു വന്നു.പിന്നീട് ഞങ്ങള്‍ കുടുംബക്കാര് കൂടുന്നിടത്തൊക്കെ പറഞ്ഞു ചിരിക്കാൻ ഒരു വകയായി.
എല്ലാവർക്കും സന്തോഷ സൂചകമായി എന്റെ വാപ്പ ഓരോ ചായയും ഒരു കഷ്ണം പുട്ടും കൊടുത്തു എന്ന് പിന്നീട് ആരോ പറയുന്നത് കേട്ടു,നേരാണോ ആവോ,എന്തായാലും എനിക്ക് കിട്ടീല്ല...സത്യം.....

ഹ..ഹ..ചിരിക്കാൻ വയ്യ
ReplyDeleteന്നാലും ന്റെ പരീതെ .....
പൈമേ ഇവിടെ വന്നതിനും ഇത് വായിക്കാൻ സമയം കണ്ടെതിയത്തിനും ഒരുപാട് നന്നിയുണ്ട് ...
Deleteപേരിന്റെ ഒരു ഗുലുമാലെയ്....!! നന്നായിട്ടുണ്ട്...
ReplyDeletehttp://mohdjabironline.blogspot.com